Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKerala Assembly Election 2026സ്ഥാനാർത്ഥിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ K സുധാകരൻ: വീണ്ടും ചർച്ചയുമായി KC വേണുഗോപാൽ, കാത്തിരിക്കാൻ...

സ്ഥാനാർത്ഥിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ K സുധാകരൻ: വീണ്ടും ചർച്ചയുമായി KC വേണുഗോപാൽ, കാത്തിരിക്കാൻ നിർദേശം | K Sudhakaran

🎙️ Latest Podcast

കണ്ണൂർ: നിയമസഭാ സീറ്റിനായി കടുംപിടുത്തം തുടരുന്ന കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡ് നീക്കങ്ങൾ ഫലം കാണുന്നില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിലും മത്സരിക്കണമെന്ന തന്റെ ആഗ്രഹത്തിൽ സുധാകരൻ മാറ്റം വരുത്തിയിട്ടില്ല. (K Sudhakaran meets KC Venugopal, uncompromising on candidacy)

തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്യാമെന്ന് വേണുഗോപാൽ ഉറപ്പ് നൽകിയെങ്കിലും പ്രായോഗിക നടപടികളുമായി സുധാകരൻ മുന്നോട്ട് പോവുകയാണ്. മത്സരിക്കാനുള്ള പ്രാഥമിക നടപടിയുടെ ഭാഗമായി കെ. സുധാകരൻ പ്രോട്ടോക്കോൾ ഓഫീസർക്ക് ബാധ്യതാരഹിത സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി. ഇത് അദ്ദേഹം മത്സരരംഗത്തുണ്ടാകുമെന്നതിന്റെ ശക്തമായ സൂചനയാണ്.

കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനാണ് സുധാകരന്റെ താൽപ്പര്യമെന്നാണ് സൂചന. എന്നാൽ എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിനോട് ഹൈക്കമാൻഡിന് പൂർണ്ണ താൽപ്പര്യമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കെ. സുധാകരന്റെ ആവശ്യം കോൺഗ്രസ് നേതൃത്വത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സമിതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനാണ് കെ.സി. വേണുഗോപാൽ സുധാകരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുധാകരന് പുറമെ അടൂർ പ്രകാശ് എം.പിയും നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവർക്ക് ഇളവ് നൽകിയാൽ മറ്റ് എം.പിമാരും ഇതേ ആവശ്യവുമായി വരാൻ സാധ്യതയുണ്ടെന്നത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.