Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ഞാൻ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രം, നിങ്ങൾക്ക് മറവി രോഗമുണ്ടോ?': KC വേണുഗോപാൽ...

‘ഞാൻ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രം, നിങ്ങൾക്ക് മറവി രോഗമുണ്ടോ?’: KC വേണുഗോപാൽ | KC Venugopal

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ, തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളെ ശക്തമായ ഭാഷയിൽ കെ.സി. വേണുഗോപാൽ തള്ളി. താൻ മത്സരിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പലവട്ടം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(It’s just speculation that I will contest, says KC Venugopal)

ഞാൻ മത്സരിക്കുമെന്ന് ഏതോ ഒരു ചാനൽ പറഞ്ഞു, അത് കേട്ട് മറ്റ് എംപിമാരും മത്സരിക്കുമെന്ന് വാർത്ത വന്നു. നിങ്ങൾക്ക് മറവിരോഗം ഉണ്ടോ? ഒരു ദിവസം ഒരു വാർത്ത പറയും, അടുത്ത ദിവസം അത് മാറ്റി പറയും, അദ്ദേഹം കുറ്റപ്പെടുത്തി.

മറ്റുള്ള എംപിമാർ മത്സരിക്കുമോ എന്നത് അവരോട് തന്നെ ചോദിക്കണം. ഒരാൾക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടാകുന്നത് തെറ്റല്ല, എന്നാൽ എല്ലാ തീരുമാനങ്ങളും പാർട്ടിയുടെ നയങ്ങൾക്ക് അനുസരിച്ചായിരിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഷമാ മുഹമ്മദിന് സീറ്റ് നൽകുമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.