Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeKerala Assembly Election 2026'അളിഞ്ഞ പ്രചാരണം, ധൈര്യം ഉണ്ടെങ്കിൽ കോടതിയിൽ പോകട്ടെ': CPMനെ വെല്ലുവിളിച്ച് PK...

‘അളിഞ്ഞ പ്രചാരണം, ധൈര്യം ഉണ്ടെങ്കിൽ കോടതിയിൽ പോകട്ടെ’: CPMനെ വെല്ലുവിളിച്ച് PK ശശി | CPM

🎙️ Latest Podcast

പാലക്കാട്: പി.കെ. ശശിക്കെതിരെ സിപിഎം ഉന്നയിച്ച വ്യാജരേഖാ ആരോപണത്തിൽ ശക്തമായ പ്രതികരണവുമായി സ്ഥാനാർത്ഥി രംഗത്ത്. തനിക്കെതിരെ നടക്കുന്നത് സിപിഎമ്മിന്റെ ‘അളിഞ്ഞ പ്രചാരണമാണെന്ന്’ അദ്ദേഹം പറഞ്ഞു.(Go to court if you have the courage, PK Sasi challenges CPM)

പി.കെ. ശശി നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ രേഖകളിൽ പേരും ജനനത്തീയതിയും തിരുത്തിയെന്നാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം. സ്കൂൾ സർട്ടിഫിക്കറ്റിലെ ജനനത്തീയതിയിൽ മാറ്റം വരുത്തിയാണ് വയസ്സ് രേഖപ്പെടുത്തിയതെന്നും എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.

ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ പി.കെ. ശശി, വരണാധികാരിയെ വെല്ലുവിളിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ, അവിടെ സത്യം തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.