ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനം രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. സുധാകരനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഗൗരവമായ ആലോചനകൾ തുടങ്ങിയെന്ന് സൂചന. (G Sudhakaran to become an independent candidate in Ambalapuzha, Will Congress support him?
ഇതുവരെ അമ്പലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ഈ സാധ്യതകൾക്ക് ബലം നൽകുന്നു. സി.പി.എം കോട്ടയായ അമ്പലപ്പുഴയിൽ സുധാകരനെപ്പോലൊരു കരുത്തനായ നേതാവ് സ്വതന്ത്രനായി വരുമ്പോൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് ഗുണകരമാകുമെന്ന് ഒരു വിഭാഗം നേതാക്കൾ കരുതുന്നു. ഇത് എൽ.ഡി.എഫ് വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ന് രാവിലെ പുന്നപ്രയിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് താൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചത്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്ന പാർട്ടിയിലെ ഒരു വിഭാഗത്തോടുള്ള പ്രതിഷേധമാണിതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

