കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. സിപിഎമ്മിലെ പ്രമുഖ നേതാവായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ കൊഴുത്തത്.(Fighting intensifies in Taliparamba, Rebel threat to UDF)
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും മുതിർന്ന നേതാവുമായ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതാണ് വിവാദങ്ങൾക്ക് ആധാരം. കുടുംബവാഴ്ച ആരോപിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്.
കോൺഗ്രസ് നേതൃത്വം ടി.കെ. ഗോവിന്ദന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം കോൺഗ്രസിനുള്ളിൽ തന്നെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

