Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKerala Assembly Election 2026വെൽഫെയർ പാർട്ടി കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് ഫാത്തിമ തഹ്ലിയ | Fathima Thahiliya

വെൽഫെയർ പാർട്ടി കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് ഫാത്തിമ തഹ്ലിയ | Fathima Thahiliya

🎙️ Latest Podcast

കോഴിക്കോട്: പേരാമ്പ്രയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് ഫാത്തിമ തഹ്ലിയ വിട്ടുനിന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന എതിരാളികളുടെ രാഷ്ട്രീയ ആരോപണം ശക്തമാകുന്നതിനിടെയാണ് ഈ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്.(Fathima Thahiliya abstains from Welfare Party convention )

പേരാമ്പ്ര ചങ്ങരോത്ത് നടന്ന കൺവെൻഷനിൽ ഫാത്തിമ തഹ്ലിയ പങ്കെടുക്കുമെന്ന് നോട്ടീസിൽ അറിയിച്ചിരുന്നുവെങ്കിലും അവർ എത്തിയില്ല. തിരഞ്ഞെടുപ്പ് ഷെഡ്യൂളിൽ ഈ പരിപാടി ഉൾപ്പെട്ടിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുന്നുണ്ടെന്നും അതിൽ സ്ഥാനാർത്ഥി നിർബന്ധമായും പങ്കെടുക്കേണ്ട കാര്യമില്ലെന്നും വെൽഫെയർ പാർട്ടി പ്രതികരിച്ചു. ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.