Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKerala Assembly Election 2026'വികാര പ്രകടനങ്ങൾ ഒഴിവാക്കണം': അബിൻ വർക്കിക്കെതിരായ പോസ്റ്റർ പ്രതിഷേധത്തിൽ KC വേണുഗോപാൽ...

‘വികാര പ്രകടനങ്ങൾ ഒഴിവാക്കണം’: അബിൻ വർക്കിക്കെതിരായ പോസ്റ്റർ പ്രതിഷേധത്തിൽ KC വേണുഗോപാൽ | Abin Varkey

🎙️ Latest Podcast

കോട്ടയം: ആറന്മുള നിയമസഭാ മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാനത്ത് ഒരിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.(Emotional displays should be avoided, KC Venugopal on poster protest against Abin Varkey)

ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണ്ണായകമാണ്. ജനം യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുന്ന സാഹചര്യമാണുള്ളത്. ആ ആവേശത്തെ കെടുത്തുന്ന നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.

എല്ലാ തലങ്ങളിലും കൃത്യമായ ചർച്ചകൾ നടത്തിയ ശേഷമേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ. പാർട്ടി തീരുമാനത്തിന് മുൻപേ ആരെങ്കിലും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കർശനമായി ഓർമ്മിപ്പിച്ചു. അബിൻ വർക്കിയെ ആറന്മുളയിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.