കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ മുഖ്യമന്ത്രിയെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, സി.എൻ. ചന്ദ്രൻ, എം. സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പിണറായിലേക്ക് വൻ റോഡ് ഷോയായാണ് മുഖ്യമന്ത്രിയെ ആനയിക്കുന്നത്.(Dharmadom in election fever, Chief Minister holds road show)
തുടർച്ചയായ മൂന്നാം തവണയും ധർമ്മടത്ത് നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രിക്ക് വിപുലമായ സ്വീകരണമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് പിണറായിയിൽ നടക്കുന്ന പൊതുയോഗത്തോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാകും.
നാളെ മുതൽ എൽ.ഡി.എഫിന്റെ വിവിധ മണ്ഡലം കൺവൻഷനുകൾ ആരംഭിക്കും. വികസനത്തുടർച്ച എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണയും എൽ.ഡി.എഫ് വോട്ട് തേടുന്നത്. കണ്ണൂർ ജില്ലയിലെ പാർട്ടി കോട്ടകളിൽ ചിലയിടങ്ങളിൽ ഉയരുന്ന വിമത ഭീഷണി നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. അഞ്ച് മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കൂടി ഉടൻ തീരുമാനമുണ്ടാകും.

