തിരുവനന്തപുരം: വർക്കല നിയമസഭാ മണ്ഡലത്തിൽ വി. ജോയിയെ മൂന്നാം തവണയും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ വിമർശനം. ജില്ലാ സെക്രട്ടറിയായിരിക്കെ പ്രത്യേക ഇളവ് നൽകി ജോയിയെ വീണ്ടും മത്സരിപ്പിക്കുന്നത് എന്തിനാണെന്നും സ്ഥാനാർത്ഥിയാക്കാൻ മറ്റാരും പാർട്ടിയിൽ ഇല്ലേ എന്നും അംഗങ്ങൾ യോഗത്തിൽ ചോദിച്ചു.(Criticism in the district committee over V Joy contesting in the Assembly elections)
ജില്ലാ സെക്രട്ടറിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന പാർട്ടിയുടെ പൊതുവായ ധാരണ വി. ജോയിയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടുവെന്ന് വിമർശനം ഉയർന്നു. എംഎൽഎയും ജില്ലാ സെക്രട്ടറിയുമായിരിക്കെയാണ് ജോയി ആറ്റിങ്ങലിൽ ലോക്സഭയിലേക്ക് മത്സരിച്ചത്.
സിറ്റിങ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കട്ടെ എന്ന പാർട്ടിയുടെ പൊതുവായ തീരുമാനത്തിന്റെ ഭാഗമായാണ് വി. ജോയിയെ വർക്കലയിൽ നിലനിർത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, എ.എ. റഹീമിന് ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയത് അദ്ദേഹം സംസ്ഥാന സമിതിയംഗം എന്ന നിലയിലാണെന്നും ഗോവിന്ദൻ യോഗത്തെ അറിയിച്ചു.

