തൃശൂർ: കോൺഗ്രസ് നേതൃത്വവും കൈവിട്ട സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നേക്കും. ഇന്ന് ഉച്ചയ്ക്ക് ബിജെപി ഓഫീസിലെത്തി അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. (Congress also abandoned CC Mukundan, Will he join BJP?)
അടുത്തിടെ സിപിഐ വിട്ട് ബിജെപിയിലെത്തിയ മുൻ വൈക്കം എംഎൽഎ കെ. അജിത് നടത്തിയ ചർച്ചകളാണ് മുകുന്ദനെ ബിജെപി പാളയത്തിലെത്തിക്കുന്നതിൽ നിർണ്ണായകമായത്. മുകുന്ദൻ നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കും.
സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് പിന്തുണ തേടിയെങ്കിലും മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ പാർട്ടി തീരുമാനിച്ചു.

