തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങവേ വർക്കലയിൽ സി പി എം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിൽ കലാശിച്ചത്.(Clashes in Varkala before voting, CPM – Congress workers clash)
റോഡിന് കുറുകെ കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചുമാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡ് നിർദ്ദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഇരുവിഭാഗം പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
തിരഞ്ഞെടുപ്പ് ദിനത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ സംഘർഷ സാധ്യതകൾ ഒഴിവാക്കാൻ കർശന നിരീക്ഷണമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

