Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala Assembly Election 2026ഇടുക്കിയിൽ മാറ്റം: ഉടുമ്പൻചോലയിൽ MM മണി മത്സരിക്കില്ല, പകരം KK ജയചന്ദ്രൻ...

ഇടുക്കിയിൽ മാറ്റം: ഉടുമ്പൻചോലയിൽ MM മണി മത്സരിക്കില്ല, പകരം KK ജയചന്ദ്രൻ | MM Mani

🎙️ Latest Podcast

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത തിരുത്തലുകളുമായി സംസ്ഥാന സെക്രട്ടറിയേറ്റ്. ഇടുക്കിയിലെ കരുത്തനായ നേതാവ് എം.എം. മണിയെ ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കി. മണിയുടെ സിറ്റിംഗ് സീറ്റായ ഉടുമ്പൻചോലയിൽ മുൻ എംഎൽഎ കെ.കെ. ജയചന്ദ്രൻ മത്സരിക്കും.(Change in Idukki, MM Mani will not contest in Udumbanchola)

എം.എം. മണിയുടെ പേര് ഉൾപ്പെടുത്തിയാണ് ഇടുക്കി ജില്ലാ നേതൃത്വം പട്ടിക നൽകിയിരുന്നതെങ്കിലും സംസ്ഥാന നേതൃത്വം ഇത് തിരുത്തുകയായിരുന്നു. ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഈ മാറ്റത്തിന് ഔദ്യോഗികമായി അംഗീകാരം നൽകും. എം.എം. മണിക്ക് പുറമെ പാർട്ടിയിലെ പ്രമുഖരായ പല നേതാക്കളും ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ സ്ഥാനാർത്ഥിത്വത്തിൽ ജില്ലാ നേതൃത്വത്തിന്റെ നിലപാട് നിർണ്ണായകമാകും. തലമുറ മാറ്റവും പുതുമുഖങ്ങൾക്ക് മുൻഗണന നൽകുന്ന നയവുമാണ് പ്രമുഖരെ ഒഴിവാക്കിയതിലൂടെ സിപിഎം ലക്ഷ്യം വയ്ക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.