Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKerala Assembly Election 2026'നടപടി പാലിച്ചാണ് എലത്തൂരിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്': AK ശശീന്ദ്രൻ |...

‘നടപടി പാലിച്ചാണ് എലത്തൂരിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്’: AK ശശീന്ദ്രൻ | Candidate selection

🎙️ Latest Podcast

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിലെ എൻ.സി.പി സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായും സംഘടനാ നടപടികൾ പാലിച്ചാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പിയിൽ വിഭാഗീയതയുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. എലത്തൂരിലെ എൻ.സി.പി പ്രവർത്തകർക്കിടയിൽ തന്റെ സ്ഥാനാർത്ഥിത്വം വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും എൽ.ഡി.എഫിന് ഭരണതുടർച്ച ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Candidate selection in Elathur was done by following the procedure, says AK Saseendran)

എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ വെട്ടിനിരത്തിയാണ് ശശീന്ദ്രൻ സീറ്റ് പിടിച്ചതെന്ന ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സംസ്ഥാന നേതൃത്വം മുക്കം മുഹമ്മദിന്റെ പേര് ഉൾപ്പെടെ മൂന്ന് പേരുടെ പട്ടികയാണ് നൽകിയിരുന്നത്.

പട്ടിക പരിശോധിച്ച ശേഷം തന്നെ മത്സരിപ്പിക്കാൻ തീരുമാനമെടുത്തത് പാർട്ടിയുടെ ദേശീയ നേതൃത്വമാണ്. സംഘടനാപരമായ തീരുമാനമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.