Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeKerala Assembly Election 2026'BJPയുടെ അസഹിഷ്ണുതയാണ് വെളിപ്പെട്ടത്, കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചത്': രമേശ് പിഷാരടിയെ തടഞ്ഞ...

‘BJPയുടെ അസഹിഷ്ണുതയാണ് വെളിപ്പെട്ടത്, കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചത്’: രമേശ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി | Ramesh Pisharody

🎙️ Latest Podcast

കോഴിക്കോട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അസഹിഷ്ണുതയുടെ സാമ്പിളാണ് പാലക്കാട് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ നിലപാട് എടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പരിഹസിച്ചു.(BJP’s intolerance was exposed, Chief Minister on the incident of stopping Ramesh Pisharody)

മറ്റു പലയിടങ്ങളിലും ബിജെപി കാട്ടിക്കൂട്ടുന്നതിന്റെ ഒരു സാമ്പിളാണ് പാലക്കാട് കണ്ടതെന്നും, ചെയ്തത് തികച്ചും ജനാധിപത്യവിരുദ്ധമാണ് എന്നും പറഞ്ഞ അദ്ദേഹം, ഇതിനെ സിപിഎം ശക്തമായി അപലപിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

ബേപ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ ആണ് മുഖ്യമന്ത്രി ഈ വിഷയം പരാമർശിച്ചത്. പാലക്കാട് രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞത് വലിയ ചർച്ച ആയിരുന്നു. സംഭവത്തിൽ പ്രതികരണവുമായി എൽ ഡി എഫ് സ്ഥാനാർത്ഥിയും രംഗത്തെത്തിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.