Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKerala Assembly Election 2026BJP മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക: അരുവിക്കരയിൽ നടൻ വിവേക് ഗോപൻ...

BJP മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക: അരുവിക്കരയിൽ നടൻ വിവേക് ഗോപൻ | BJP

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 11 സ്ഥാനാർത്ഥികളുടെ പട്ടിക കൂടി ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 97 ഇടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. സിനിമ-സീരിയൽ താരം വിവേക് ഗോപനെ അരുവിക്കരയിൽ സ്ഥാനാർത്ഥിയാക്കിയതാണ് ഈ പട്ടികയിലെ ശ്രദ്ധേയമായ നീക്കം.(BJP third phase candidate list, Actor Vivek Gopan to contest)

അരുവിക്കര: വിവേക് ഗോപൻ, തിരുവനന്തപുരം സെൻട്രൽ: കരമന ജയൻ, ചിറയിൻകീഴ്: ബി.എസ്. അനൂപ്, ചടയമംഗലം: ആർ.എസ്. അരുൺ രാജ്, കോവളം: ടി.എൻ. സുരേഷ്, നെയ്യാറ്റിൻകര: രാജശേഖരൻ നായർ, പുതുപ്പള്ളി: രവീന്ദ്രനാഥ് വാകത്താനം, അടൂർ: പന്തളം പ്രതാപൻ, മാവേലിക്കര: അജിമോൻ, ചവറ: കെ.ആർ. രാജേഷ്, പീരുമേട്: വി. രതീഷ് എന്നിങ്ങനെയാണ് പട്ടിക.

ഈ പട്ടികയിൽ തിരുവനന്തപുരം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞെത്തിയ ബി.എസ്. അനൂപിനും അരുൺ രാജിനും ഉടൻ തന്നെ സീറ്റ് നൽകിയതിലൂടെ മറ്റ് പാർട്ടികളിലെ അതൃപ്തരെ ഒപ്പം നിർത്താനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. അരുവിക്കരയിൽ വിവേക് ഗോപന്റെ താരപരിവേഷം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.