Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala Assembly Election 2026BDJS സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും: 27 മണ്ഡലങ്ങളിൽ ജനവിധി തേടും...

BDJS സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും: 27 മണ്ഡലങ്ങളിൽ ജനവിധി തേടും | BDJS

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി ഡി ജെ എസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രഖ്യാപിക്കും. ഇത്തവണ എൻഡിഎ മുന്നണിയിൽ 27 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റുകളിലായിരുന്നു പാർട്ടി മത്സരിച്ചിരുന്നത്.(BDJS candidate list to be released today)

കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി ലഭിച്ചതോടെ ബിഡിജെഎസ് ക്യാമ്പിൽ ആവേശം വർധിച്ചിട്ടുണ്ട്. കോട്ടയം, ഉടുമ്പുംചോല ഉൾപ്പെടെയുള്ള നാല് മണ്ഡലങ്ങളാണ് ഇത്തവണ അധികമായി ബിഡിജെഎസിന് ലഭിക്കുക.

സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച അന്തിമ ചർച്ചകൾ ഇന്ന് ഉച്ചയോടെ പൂർത്തിയാകും. തുടർന്ന് വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അരൂർ: അഡ്വ. പി.എസ്. ജ്യോതിസ്, കുട്ടനാട്: സന്തോഷ് ശാന്തി, കായംകുളം: സുനിൽ മുണ്ടപ്പള്ളി, തമ്പി മേട്ടുതറ എന്നിവരുടെ പേരുകളും സജീവമായി പരിഗണനയിലുണ്ട്. ചേർത്തല മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരരംഗത്തിറക്കാനാണ് പാർട്ടി ആലോചിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.