Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: പാലാ പിടിക്കാൻ നിഷാ ജോസ് K മാണിയോ? |...

നിയമസഭാ തെരഞ്ഞെടുപ്പ്: പാലാ പിടിക്കാൻ നിഷാ ജോസ് K മാണിയോ? | Assembly elections

🎙️ Latest Podcast

കോട്ടയം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേവലമൊരു പോരാട്ടത്തിനപ്പുറം കേരള കോൺഗ്രസ് എമ്മിലെ നിർണ്ണായക അധികാര മാറ്റത്തിന്റെ വേദിയാകുമെന്ന് സൂചനകൾ. കെ.എം. മാണിയുടെ പാരമ്പര്യമുള്ള മണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ ജോസ് കെ. മാണിക്ക് പകരം ഭാര്യ നിഷാ ജോസ് കെ. മാണി രംഗത്തിറങ്ങുമെന്ന ചർച്ചകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നത്.(Assembly elections, Will Nisha Jose K Mani contest in Pala?)

അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലായിലെ സാമൂഹിക-സാംസ്കാരിക പരിപാടികളിൽ നിഷാ ജോസ് കെ. മാണി ഇപ്പോൾ സജീവമാണ്. 2021-ലെ തോൽവി കണക്കിലെടുത്ത് സുരക്ഷിതമായ ഒരു നീക്കമെന്ന നിലയിൽ നിഷയെ മത്സരിപ്പിക്കാനാണ് ജോസ് പക്ഷത്തിന്റെ ആലോചനയെന്നാണ് സൂചന.

നിഷയുടെ സ്ഥാനാർത്ഥിത്വ വാർത്തകൾ പുറത്തുവരുന്നതിനിടെ അതിനെ പ്രതിരോധിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നടത്തുന്ന നീക്കങ്ങളും ശ്രദ്ധേയമാണ്. പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കും, അതിലെന്ത് സംശയം എന്നാണ് വാർത്താസമ്മേളനത്തിനിടെ ജോസിന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി റോഷി പറഞ്ഞത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.