കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെ, എറണാകുളം ജില്ലയിലെ പ്രധാന മണ്ഡലങ്ങളെച്ചൊല്ലി പാർട്ടിയിൽ അതൃപ്തി. വിശ്വസ്തർക്കായി മുതിർന്ന നേതാക്കൾ പിടിമുറുക്കിയതോടെ കൊച്ചി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ മണ്ഡലങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല.(Assembly elections, Seat battle intensifies in Congress in Ernakulam)
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനായി ഒരു വിഭാഗം വാദിക്കുമ്പോൾ, ദീപ്തി മേരി വർഗീസിന്റെ പേരും കൊച്ചിയിൽ സജീവമായി പരിഗണനയിലുണ്ട്. തൃപ്പൂണിത്തുറയിൽ എം. ലിജുവിനെ മത്സരിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ചിലർ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് സൂചന.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയെ മാറ്റരുതെന്ന് ഒരു വിഭാഗം നിലപാടെടുക്കുമ്പോൾ, മണ്ഡലത്തിൽ പുതിയ മുഖം വേണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്തുണ്ട്. സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടിലുംവ്യക്തത വരേണ്ടതുണ്ട്. കണ്ണൂരിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരനുമായി ഹൈക്കമാൻഡ് പ്രതിനിധികൾ ചർച്ച നടത്തും.

