തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ, രാഷ്ട്രീയ ചിത്രം വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1,252 പേരാണ് പത്രിക നൽകിയിരിക്കുന്നത്. സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.(Assembly elections, Scrutiny of the nominations today)
ആകെ സ്ഥാനാർഥികൾ 1,252 പേരാണ്. ഏറ്റവും കൂടുതൽ പത്രികകൾ നൽകിയത് കൊടുവള്ളി മണ്ഡല(18 പേർ)ത്തിലാണ്. മറ്റ് ശ്രദ്ധേയമായ മണ്ഡലങ്ങൾ തിരുവനന്തപുരം, മഞ്ചേശ്വരം എന്നിങ്ങനെയാണ്. 17 പേർ വീതം ഇവിടെ പത്രിക നൽകി. കോഴിക്കോട് ജില്ലയിൽ ആകെ 223 പത്രികകൾ നൽകി.
പല നിർണ്ണായക മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് തലവേദനയായി വിമത സ്ഥാനാർഥികളും അപരൻമാരും രംഗത്തുണ്ട്. ഇവരെ പിന്തിരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വങ്ങൾ. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വൈകിട്ട് 5 മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വിമതരെ അനുനയിപ്പിക്കാൻ സാധിച്ചാൽ മാത്രമേ വ്യാഴാഴ്ചയോടെ സംസ്ഥാനത്തെ യഥാർത്ഥ മത്സര ചിത്രം വ്യക്തമാകൂ.

