Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് ആദ്യം പുറത്ത് വിടുക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി...

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് ആദ്യം പുറത്ത് വിടുക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇതിനോടകം അംഗീകരിച്ച പേരുകൾ | Assembly elections

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. തർക്കങ്ങളില്ലാത്ത മണ്ഡലങ്ങളിലെയും സിറ്റിംഗ് സീറ്റുകളിലെയും പേരുകളാകും ആദ്യ പട്ടികയിൽ ഉണ്ടാവുക.(Assembly elections, Congress to release names already approved by Central Election Committee first)

ചടയമംഗലം സീറ്റിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ പുതിയ ഫോർമുലയുമായി കോൺഗ്രസ് നേതൃത്വം. പുനലൂർ സീറ്റിന് പകരം ചടയമംഗലം വേണമെന്ന ആവശ്യത്തിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുകയാണ്. ചടയമംഗലത്തിനായി ആർ. ചന്ദ്രശേഖരൻ മല്ലികാർജുൻ ഖർഗെയെ സമീപിച്ചെങ്കിലും പ്രാദേശികമായി വലിയ പ്രതിഷേധമുണ്ട്.

യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് പക്ഷം സ്ഥാനാർത്ഥികളെ നാളെ വൈകുന്നേരം പ്രഖ്യാപിക്കും. പത്ത് സീറ്റുകൾ ആവശ്യപ്പെട്ടിരുന്ന ജോസഫ് വിഭാഗം എട്ട് സീറ്റുകളിലേക്ക് ഒതുങ്ങാൻ ധാരണയായിട്ടുണ്ട്. ഇടുക്കി സീറ്റ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് വിട്ടുനൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ഇവർ വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.