Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി സാധ്യതാ പട്ടികയുമായി BJP, രാജീവ് ചന്ദ്രശേഖറടക്കം പ്രമുഖ...

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി സാധ്യതാ പട്ടികയുമായി BJP, രാജീവ് ചന്ദ്രശേഖറടക്കം പ്രമുഖ നേതാക്കൾ ഇടംപിടിച്ചു | Assembly elections

🎙️ Latest Podcast

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് രൂപമായി. ആദ്യഘട്ടത്തിൽ 30 സീറ്റുകളിലെ സാധ്യത പട്ടികയാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.(Assembly elections, BJP releases probablity list of candidates)

നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പേരാണ് കഴക്കൂട്ടത്തേക്ക് പരിഗണിക്കുന്നത്. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് ജനവിധി തേടും. പാലക്കാട്, കായംകുളം മണ്ഡലങ്ങളിലൊന്നിൽ ശോഭ സുരേന്ദ്രൻ മത്സരിക്കാനാണ് സാധ്യത.

വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, നടൻ കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മലമ്പുഴയിൽ സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയായേക്കും. ഷോൺ ജോർജ് എൻഡിഎ സ്ഥാനാർത്ഥിയായി പാലയിൽ എത്തും. യുവനേതാവ് അനൂപ് ആന്റണിയെയാണ് തിരുവല്ലയിൽ പരിഗണിക്കുന്നത്. നിലവിൽ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ ഈ പട്ടിക കേന്ദ്ര പാർലമെന്ററി ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.