Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKerala Assembly Election 2026എലത്തൂരിൽ AK ശശീന്ദ്രന് തിരിച്ചടി: 'ക്ലോക്ക്' ചിഹ്നം ഇല്ല | AK Saseendran

എലത്തൂരിൽ AK ശശീന്ദ്രന് തിരിച്ചടി: ‘ക്ലോക്ക്’ ചിഹ്നം ഇല്ല | AK Saseendran

🎙️ Latest Podcast

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.കെ. ശശീന്ദ്രന് ഇത്തവണ തന്റെ സുപരിചിതമായ ‘ക്ലോക്ക്’ ചിഹ്നത്തിൽ മത്സരിക്കാനാവില്ല. എൻസിപിയിലെ അജിത് പവാർ വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ക്ലോക്ക് ചിഹ്നം അനുവദിച്ചിരുന്നു. (AK Saseendran suffers setback, No ‘Clock’ symbol)

പകരം ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ എന്ന ചിഹ്നത്തിലാകും എ.കെ. ശശീന്ദ്രൻ ജനവിധി തേടുക. പി.കെ. ശശീന്ദ്രൻ എലത്തൂരിൽ പത്രിക സമർപ്പിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ.കെ. ശശീന്ദ്രൻ മത്സരിച്ചിരുന്നത്.

ഔദ്യോഗിക ചിഹ്നം അജിത് പവാർ പക്ഷത്തിന് ലഭിച്ചു. ക്ലോക്ക് ചിഹ്നം തനിക്ക് അനുവദിക്കണമെന്ന എ.കെ. ശശീന്ദ്രന്റെ ആവശ്യം തിരഞ്ഞെടുപ്പ് അധികൃതർ അംഗീകരിച്ചില്ല. ഇതോടെ പേരിനോട് സാമ്യമുള്ള അപരന് വോട്ടർമാർക്ക് സുപരിചിതമായ ക്ലോക്ക് ചിഹ്നം ലഭിക്കുന്ന അപൂർവ്വ സാഹചര്യമുണ്ടായി. വർഷങ്ങളായി താൻ മത്സരിച്ച ചിഹ്നം അപരന് ലഭിച്ചത് എ.കെ. ശശീന്ദ്രന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.