കാസർഗോഡ് : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ നിർണ്ണായക തീരുമാനങ്ങളുമായി സിപിഎം ജില്ലാ കമ്മിറ്റികൾ. കാസർഗോഡ് ജില്ലയിലെ സീറ്റുകളിൽ സ്ഥാനാർത്ഥി ധാരണയായി.(Agreement reached on Kasaragod LDF candidate)
സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ ധാരണയായത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ.ആർ. ജയാനന്ദ മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. നേരത്തെ ഷാനവാസ് പാദൂരിനെ പരിഗണിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജയാനന്ദയെ ഇറക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
ഉദുമയിൽ സിറ്റിംഗ് എംഎൽഎ സി.എച്ച്. കുഞ്ഞമ്പു തന്നെ ഒരു വട്ടം കൂടി ജനവിധി തേടും. തൃക്കരിപ്പൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി. മുസ്തഫയാണ് സ്ഥാനാർത്ഥി. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലാ കമ്മിറ്റി ചേർന്നാണ് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ മാറ്റം വരുത്തിയത്.

