Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala Assembly Election 2026കോൺഗ്രസിലെ സീറ്റ് തർക്കം: K സുധാകരനെ പരിഗണിക്കുന്നുവെന്ന സൂചനകൾക്ക് പിന്നാലെ ഫേസ്ബുക്ക്...

കോൺഗ്രസിലെ സീറ്റ് തർക്കം: K സുധാകരനെ പരിഗണിക്കുന്നുവെന്ന സൂചനകൾക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അടൂർ പ്രകാശ് | K Sudhakaran

🎙️ Latest Podcast

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റിൽ കെ. സുധാകരൻ മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെ, കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന് അടൂർ പ്രകാശ് എംപി. സുധാകരന് ഇളവ് നൽകാൻ തീരുമാനിച്ചെങ്കിൽ അതേ അർഹത തനിക്കുമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. (Adoor Prakash withdraws Facebook post after indications that K Sudhakaran is being considered)

പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും മത്സരരംഗത്തുണ്ടാകില്ലെന്നും വ്യക്തമാക്കി നേരത്തെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് അടൂർ പ്രകാശ് പിൻവലിച്ചു. കോന്നി ജീവിതത്തിന്റെ ഭാഗമാണെന്നും പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുമെന്നുമായിരുന്നു നേരത്തെയുള്ള കുറിപ്പിന്റെ ഉള്ളടക്കം.

സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന പൊതുതീരുമാനത്തിൽ കെ. സുധാകരന് മാത്രമായി ഇളവ് നൽകാനാകുമോയെന്ന് ഹൈക്കമാൻഡ് പരിശോധിക്കുന്നുണ്ട് എന്നാണ് സൂചന.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.