കൊച്ചി: ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ ബൃഹത്തായ പാക്കേജ് നടപ്പാക്കുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(5000 crore package for Kunnathunadu, Sabu M Jacob with promises)
മണ്ഡലത്തിലെ ജനങ്ങൾക്ക് വൈദ്യുതി നിരക്കിൽ 50 ശതമാനം സബ്സിഡി നൽകും. ക്ഷേമ പെൻഷനുകൾ പ്രതിമാസം 3000 രൂപയായി ഉയർത്തും. വിധവകൾക്ക് പ്രതിമാസം 2500 രൂപയുടെ ആനുകൂല്യം ലഭിക്കുന്ന പ്രത്യേക കാർഡുകൾ നൽകും. ആറുമാസത്തിനുള്ളിൽ മണ്ഡലത്തിൽ മൂന്ന് ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ ആരംഭിക്കും.
മണ്ഡലത്തിലെ 116 കോളനികളുടെ പുനരുദ്ധാരണത്തിനായി 220 കോടി രൂപ വിനിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമ പദ്ധതികൾ എന്നിവയിലൂടെ പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യമെന്നും സാബു ജേക്കബ് പറഞ്ഞു.

