Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeIran Israel Conflictപശ്ചിമേഷ്യൻ യുദ്ധം: നെതന്യാഹുവുമായി സംസാരിച്ച് മോദി, ആശങ്കയറിയിച്ചു | West Asian...

പശ്ചിമേഷ്യൻ യുദ്ധം: നെതന്യാഹുവുമായി സംസാരിച്ച് മോദി, ആശങ്കയറിയിച്ചു | West Asian war

🎙️ Latest Podcast

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിർണ്ണായക നയതന്ത്ര ഇടപെടലുകളുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും ഫോണിൽ വിളിച്ച് സംസാരിച്ചു. മേഖലയിലെ സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.(West Asian war, PM Modi speaks to Netanyahu, expresses concern)

ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി മോദി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. എത്രയും വേഗം സംഘർഷം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ച മോദി, യുഎഇയുടെ പരമാധികാരം സംരക്ഷിക്കാനുള്ള നീക്കങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചു. ഈ പ്രയാസകരമായ സമയത്ത് ഇന്ത്യ കൂടെ നിൽക്കുന്നതിന് ഷെയ്ഖ് മുഹമ്മദ് നന്ദി അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ മൗനം തുടരുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.