Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeIran Israel Conflictപശ്ചിമേഷ്യൻ സംഘർഷം: ഇറാനിൽ രാത്രി ആക്രമണം തുടർന്ന് അമേരിക്കയും ഇസ്രയേലും |...

പശ്ചിമേഷ്യൻ സംഘർഷം: ഇറാനിൽ രാത്രി ആക്രമണം തുടർന്ന് അമേരിക്കയും ഇസ്രയേലും | West Asian conflict

🎙️ Latest Podcast

ടെഹ്‌റാൻ: ഇറാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം ശക്തമാകുന്നു. ഇസ്ഫഹാൻ പ്രവിശ്യയിൽ ഉണ്ടായ മിസൈൽ ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിയിൽ മരണം 826 ആയി ഉയർന്നു.(West Asian conflict, US and Israel continues night attack in Iran)

മേഖലയിൽ സമാധാനം ഉറപ്പാക്കാൻ തങ്ങളുടെ മണ്ണിലെ അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ജോർദാൻ സ്വദേശിക്ക് പരിക്കേറ്റു. ഇവിടെയുണ്ടായ ഡ്രോൺ ആക്രമണം പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു. ഇറാഖിൽ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോകാണമെന്ന് അമേരിക്കൻ പൗരന്മാർക്ക് യുഎസ് ഭരണകൂടം കർശന നിർദ്ദേശം നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.