Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeIran Israel Conflict'ഇറാൻ ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്ക': ശാശ്വത പരിഹാരം വേണമെന്ന്...

‘ഇറാൻ ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്ക’: ശാശ്വത പരിഹാരം വേണമെന്ന് UAE | Iran

🎙️ Latest Podcast

അബുദാബി: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ മേഖലയിൽ വലിയ ജിയോ പൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായി യുഎഇ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. കേവലം ഒരു വെടിനിർത്തലിൽ ഒതുങ്ങുന്നതല്ല യുഎഇയുടെ ലക്ഷ്യമെന്നും, ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രാദേശിക സ്ഥിരത ഉറപ്പാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.(UAE calls for lasting Gulf security and a permanent solution on Iran attack)

ആണവ സുരക്ഷ ഉൾപ്പെടെ ഉറപ്പാക്കുന്ന ശാശ്വത സമാധാനമാണ് തങ്ങൾ ലക്ഷ്യമിടുന്നത്. മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉയർത്തുന്ന ഭീഷണികൾ പ്രതിരോധിക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ ജലപാതകളുടെ സുരക്ഷ ഉറപ്പാക്കുന്ന പരിഹാരങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയെ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഗർഗാഷിന്റെ ഈ പ്രതികരണം. രാജ്യത്തിന്റെ ആകാശപരിധിയും നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനായി സായുധ സേന അതീവ ജാഗ്രതയിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.