വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ സുരക്ഷയെക്കുറിച്ച് ആഗോളതലത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു. മുജ്തബ ഖമേനി കൊല്ലപ്പെട്ടിരിക്കാമെന്നും ഇറാനിൽ ഇപ്പോൾ ‘ഭരണമാറ്റം’ സംഭവിച്ചു കഴിഞ്ഞതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. അഭിമുഖത്തിലാണ് ട്രംപ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.(Mojtaba Khamenei thanks Iraq, Trump reiterates that Iran’s new supreme leader has been killed )
എന്നാൽ, ഈ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇറാഖിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മുജ്തബ ഖമനിയുടെ എഴുതിത്തയ്യാറാക്കിയ സന്ദേശം ഇറാൻ പുറത്തുവിട്ടു. ഇത് ട്രംപിന്റെ വാദങ്ങളെ പ്രതിരോധിക്കാനുള്ള നീക്കമാണോ എന്ന് വ്യക്തമല്ല. ഇറാനെ സാമ്പത്തികമായും സൈനികമായും തകർക്കാനുള്ള പദ്ധതികൾ ട്രംപ് വിശദീകരിച്ചു.
ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് സൈന്യത്തിന് സാധിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ യുഎസ് സൈനികർ പശ്ചിമേഷ്യൻ തീരത്തേക്ക് നീങ്ങുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ മുഖേന യുഎസ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചതായും ട്രംപ് അവകാശപ്പെട്ടു.

