Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeIran Israel Conflictപശ്ചിമേഷ്യയിലെ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ നാളെ കൊച്ചിയിലെത്തും | Malayalis

പശ്ചിമേഷ്യയിലെ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ നാളെ കൊച്ചിയിലെത്തും | Malayalis

🎙️ Latest Podcast

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാനം പാത മാറ്റിയതിനെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികൾ നാളെ പുലർച്ചെ കൊച്ചിയിലെത്തും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുകാരിയായ മകൾ സ്മൃതി മേനോൻ എന്നിവരാണ് തിരിച്ചെത്തുന്നത്.(Malayalis stranded in Karachi to reach Kochi tomorrow)

അസർബൈജാനിലെ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് എയർ അറേബ്യ വിമാനത്തിൽ പോവുകയായിരുന്നു ഇവർ. മേഖലയിൽ സംഘർഷം രൂക്ഷമായതോടെ വിമാനം സുരക്ഷാ കാരണങ്ങളാൽ പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു. മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കുവൈറ്റിലെ ലോക കേരള സഭ അംഗം വഴി നോർക്ക റൂട്ട്സിനെ വിവരമറിയിച്ചു. തുടർന്ന് നോർക്ക കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. കറാച്ചിയിൽ നിന്ന് വിമാനമാർഗ്ഗം ഇന്ന് ഉച്ചയോടെ ഇവർ ശ്രീലങ്കയിലെ കൊളംബോയിലെത്തും. അവിടെ നിന്ന് അർദ്ധരാത്രി 12.30-നുള്ള ശ്രീലങ്കൻ എയർവേയ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കും. തുടർന്ന് നാളെ പുലർച്ചെ എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.