Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeIran Israel Conflictഖമേനിയുടെ വധം: പാക്കിസ്ഥാനിൽ US എംബസിക്ക് തീയിട്ടു, പ്രതിഷേധത്തിനിടെ 6 മരണമെന്ന്...

ഖമേനിയുടെ വധം: പാക്കിസ്ഥാനിൽ US എംബസിക്ക് തീയിട്ടു, പ്രതിഷേധത്തിനിടെ 6 മരണമെന്ന് റിപ്പോർട്ട് | Khamenei’s assassination

🎙️ Latest Podcast

ഇസ്ലാമാബാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനിൽ അമേരിക്കൻ വിരുദ്ധ വികാരം ആളിപ്പടരുന്നു. കറാച്ചിയിലെ യുഎസ് എംബസി ഓഫീസിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാർ ഓഫീസിന് തീയിട്ടു. ഇവരെ അടക്കാനായി അധികൃതർ ടിയർ ഗ്യാസ് പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ 6 പേർ കൊല്ലപ്പെട്ടതായും, നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.(Khamenei’s assassination, US embassy in Pakistan set on fire)

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിൽ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ ഓഫീസിൽ വച്ചാണ് ഖമേനി കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ ഖമേനിയുടെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവരും കൊല്ലപ്പെട്ടതായി നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ഇറാൻ സ്റ്റേറ്റ് മീഡിയ ശരിവെച്ചു. പ്രിയ നേതാവിന്റെ വേർപാടിൽ ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.