Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeIran Israel Conflictബഹ്‌റൈനിലെ US നാവികസേനാ ആസ്ഥാനം ആക്രമിച്ച് ഇറാൻ: 21 സൈനികർ കൊല്ലപ്പെട്ടതായി...

ബഹ്‌റൈനിലെ US നാവികസേനാ ആസ്ഥാനം ആക്രമിച്ച് ഇറാൻ: 21 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, നിഷേധിച്ച് US | Iran’s Attack

🎙️ Latest Podcast

മനാമ: ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തുന്ന സൈനിക നടപടികൾക്കുള്ള മറുപടിയാണിതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ പ്രഖ്യാപിച്ചു. ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.(Iran’s Attack On US Navy’s Fifth Fleet In Bahrain Kills 21 Soldiers )

റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തിൽ 21 യുഎസ് സൈനികർ കൊല്ലപ്പെട്ടു. നാവികസേനാ ആസ്ഥാനത്തെ റഡാർ സംവിധാനങ്ങൾ, പ്രധാന കെട്ടിടങ്ങൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനലുകൾ എന്നിവ തകർത്തു. ഫെബ്രുവരി 28-ന് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനും തുടർന്നുണ്ടായ അമേരിക്കൻ ആക്രമണങ്ങൾക്കും നൽകിയ തിരിച്ചടിയാണിതെന്ന് ഇറാൻ വ്യക്തമാക്കി.

ഇറാന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് അമെരിക്കരംഗത്തെത്തി. ആക്രമണ സമയത്ത് സൈനികർ സുരക്ഷിത ബങ്കറുകളിലായിരുന്നുവെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കയുടെ ഔദ്യോഗിക നിലപാട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.