Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeIPL 2026'നിങ്ങളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു': സെഞ്ച്വറി തിളക്കത്തിൽ മുൻ താരത്തോട്...

‘നിങ്ങളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു’: സെഞ്ച്വറി തിളക്കത്തിൽ മുൻ താരത്തോട് സഞ്ജു സാംസൺ | Sanju Samson

🎙️ Latest Podcast

ചെന്നൈ: ഐപിഎൽ സീസണിലെ തന്റെ ആദ്യ സെഞ്ചറി നേട്ടത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിക്ക് നന്ദി പറഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ് താരം സഞ്ജു സാംസൺ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണ്ണായക മത്സരത്തിലായിരുന്നു സഞ്ജുവിന്റെ തകർപ്പൻ സെഞ്ചറി.(Sanju Samson to former star in century glow in CSK jersey )

മത്സരശേഷം രവി ശാസ്ത്രിയുമായി സംസാരിക്കവെയാണ് സഞ്ജു തന്റെ സന്തോഷം പങ്കുവെച്ചത്. താങ്കൾക്ക് വലിയ നന്ദി. ഓരോ കളിക്ക് മുൻപും നിങ്ങളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു. അതുകൊണ്ട് ദയവായി എല്ലാ കളിയിലും താങ്കൾ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് സഞ്ജു പറഞ്ഞു.

സിഎസ്‌കെയിലേക്കുള്ള മാറ്റത്തിന് ശേഷം ഈ സീസണിൽ സഞ്ജു വലിയ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാൽ കഴിഞ്ഞ ചില മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടതോടെ താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടി നൽകുന്നതായിരുന്നു ചെപ്പോക്കിലെ പ്രകടനം. എത്ര മികച്ച ഫോമിലായാലും ചില പരാജയങ്ങൾ മനസ്സിൽ സംശയങ്ങൾ ഉണ്ടാക്കും. എന്നാൽ സ്വാഭാവിക ശൈലിയിൽ വിശ്വസിച്ച് മുന്നോട്ട് പോകാനായിരുന്നു തന്റെ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.