Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

‘മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിനിടെ എന്താണ് സംഭവിച്ചത്?’: ധീരജ് വധക്കേസിൽ ഗുരുതര ആരോപണവുമായി ഇടുക്കി DCC മുൻ പ്രസിഡൻ്റ് | Dheeraj murder case

ഇടുക്കി: ധീരജ് വധക്കേസിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വിവാദ പരാമർശവുമായി ഇടുക്കി ഡി.സി.സി മുൻ പ്രസിഡന്റ് ജോയ് തോമസ്. ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിലാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പരാമർശങ്ങൾ അദ്ദേഹം...

പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ല; സ്ഥാനാർത്ഥി വിവാദത്തിൽ മറുപടിയുമായി എം.എം. മണി | MM Mani Udumbanchola Seat

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി എം.എം. മണി (MM Mani Udumbanchola Seat). സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കിയതായി ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പാർട്ടി എന്ത്...

ഇടുക്കിയിൽ മാറ്റം: ഉടുമ്പൻചോലയിൽ MM മണി മത്സരിക്കില്ല, പകരം KK ജയചന്ദ്രൻ | MM Mani

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത തിരുത്തലുകളുമായി സംസ്ഥാന സെക്രട്ടറിയേറ്റ്. ഇടുക്കിയിലെ കരുത്തനായ നേതാവ് എം.എം. മണിയെ ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കി. മണിയുടെ സിറ്റിംഗ് സീറ്റായ ഉടുമ്പൻചോലയിൽ മുൻ...

വിവാഹം കഴിഞ്ഞ് 4 വർഷം: യുവതി നൽകിയ പോക്സോ കേസിൽ ഭർത്താവിനെ കോടതി വെറുതെ വിട്ടു | POCSO

ഇടുക്കി: ഭാര്യ നൽകിയ പോക്സോ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വെറുതെ വിട്ടു. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരിൽ നൽകിയ...

‘സതീശൻ ധിക്കാരിയും അഹങ്കാരിയും, വൃത്തികെട്ട പ്രതിപക്ഷ നേതാവ്’: VD സതീശനെതിരെ ആഞ്ഞടിച്ച് MM മണി | VD Satheesan

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സി.പി.എം നേതാവ് എം.എം. മണി. ഇത്രയും വൃത്തികെട്ട വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സതീശൻ ധിക്കാരിയും...

ഉടുമ്പൻചോലയിൽ വീണ്ടും MM മണി: ഇത് ഹാട്രിക് നേട്ടം | MM Mani

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി.പി.എം കടക്കുന്നു. ഇടുക്കിയിൽ കരുത്തനായ നേതാവ് എം.എം. മണി തന്നെ ഉടുമ്പൻചോലയിൽ ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥി പട്ടികയെ...

‘തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണം, ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ CPM ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്’: ഇടുക്കിയിൽ ഭീഷണി പ്രസംഗവുമായി CPM ഏരിയ സെക്രട്ടറി | CPM

ഇടുക്കി: ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങുന്നവർക്ക് നേരെ കൊലവിളി പ്രസംഗവുമായി സി.പി.എം പീരുമേട് ഏരിയ സെക്രട്ടറി എസ്. സാബു. കുമളിയിൽ മന്ത്രി വീണാ ജോർജിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പരിപാടിയിലായിരുന്നു വിവാദ പരാമർശം. പ്രസംഗത്തിന്റെ...

തൊടുപുഴയിൽ ബോധരഹിതനായി കണ്ടെത്തിയയാൾ മരിച്ചു: ആശുപത്രിക്കെതിരെ ബന്ധുക്കൾ, മദ്യപനെന്ന് കരുതി ആദ്യം പോലീസും ശ്രദ്ധിച്ചില്ലെന്ന് ആക്ഷേപം | Hospital

ഇടുക്കി: വഴിയിൽ ബോധരഹിതനായി വീണുകിടന്ന ആൾ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ഇടുക്കി തൊടുപുഴ ചുങ്കം സ്വദേശി ജയകുമാർ ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രി ചികിത്സ...

തൊടുപുഴ ജില്ലാ ആശുപത്രിയിലെ കെട്ടിടം അപകടാവസ്ഥയിൽ: ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം | Hospital building

ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിൽ 70 വർഷം പഴക്കമുള്ള കെട്ടിടം അതീവ അപകടാവസ്ഥയിൽ. കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നിട്ടും ഇത് പൊളിച്ചുനീക്കാൻ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും...

‘UDF വന്നാൽ ഉപാധിരഹിത പട്ടയം നൽകും’: അടിമാലിയിൽ പുതുയുഗ യാത്രയുടെ വേദിയിലെ ബഹളത്തിൽ അതൃപ്തി പ്രകടിപ്പിച്ച് VD സതീശൻ | Puthuyuga Yatra

ഇടുക്കി: പുതുയുഗ യാത്രയുടെ അടിമാലിയിലെ സ്വീകരണ വേദിയിലെ തിക്കിലും തിരക്കിലും ബഹളത്തിലും അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രസംഗത്തിനിടെ പലതവണ ബഹളം തുടർന്നതോടെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് അദ്ദേഹം...