ചർമ്മ സംരക്ഷണത്തിന് തക്കാളി | Tomato

തക്കാളിയിൽ ചർമ്മത്തിന് ഗുണം ചെയ്യുന്ന വിവിധ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്
Tomato
Published on

ചർമ്മ സംരക്ഷണത്തിന് കെമിക്കലുകൾ അടങ്ങിയ വസ്തുക്കളെക്കാൾ നല്ലത് പ്രകൃതിദത്ത മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നതാണ്. നമ്മുടെ അടുക്കളയിൽ ഉള്ള വസ്തുക്കൾ തന്നെ നമ്മുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കുന്നതിന് ഉപയോഗിക്കാം. നാം ഇപ്പോഴും ഉപയോഗിക്കാറുള്ള പച്ചക്കറികൾ, പഴങ്ങൾ, തൈര്, പാല് തുടങ്ങി നിരവധി സാധങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നത്.

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മൾ പഴമായും പച്ചക്കറിയായും ഉപയോഗിക്കുന്ന തക്കാളി വളരെ നല്ലതാണ്. തക്കാളിയിൽ ചർമ്മത്തിന് ഗുണം ചെയ്യുന്ന വിവിധ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ഉയർന്നതാണ്. ഇത് കേടായ ചർമ്മത്തെ നന്നാക്കാനും സ്വാഭാവികവും ആരോഗ്യകരവുമായ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്നു. എണ്ണമയമുള്ളതോ മുഖക്കുരു ഉള്ളതോ ആയ ചർമ്മമുള്ളവർക്ക് തക്കാളി വളരെ ഗുണം ചെയ്യും.

എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുന്ന വ്യാപകമായ ചർമ്മരോഗമാണ് മുഖക്കുരു. തക്കാളിയിൽ വിറ്റാമിനുകൾ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ ശരിയായ പിഎച്ച് നില നിലനിർത്താനും ആഴത്തിലുള്ള ശുദ്ധീകരണത്തിനും സഹായിക്കുന്ന ഗുണങ്ങൾ തക്കാളിയിലുണ്ട്.

Tomato and Honey

മുഖത്ത് തക്കാളി ഉപയോഗിക്കുന്നത് കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ചർമ്മത്തിന്റെ ഘടന നൽകുന്ന ഒരു പ്രോട്ടീനാണ് കൊളാജൻ. ഇത് ചർമ്മത്തിന് വൃത്തിയുള്ള ഒരു ഘടന നൽകുകയും മൃദുത്വവും തിളക്കവും നിലനിർത്തുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളിയും തേനും ചേര്‍ന്ന മിശ്രിതം. ഇത് രണ്ടും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്.

ബ്ലാക്ക്‌ഹെഡ്‌സിന് നല്ലൊരു പരിഹാര മാർഗ്ഗമാണ് ഓട്‌സും തക്കാളിയും. ഇത് രണ്ടും അല്പം തൈരും ചേർത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഒറ്റ ഉപയോഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com