Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeHealth & Beautyഇന്റിമേറ്റ് സ്കിൻ കെയർ: കറുപ്പ് നിറം കുറയ്ക്കാൻ ടിപ്പുകൾ | Intimate...

ഇന്റിമേറ്റ് സ്കിൻ കെയർ: കറുപ്പ് നിറം കുറയ്ക്കാൻ ടിപ്പുകൾ | Intimate Skin Care

🎙️ Latest Podcast

സ്ത്രീകൾ കൂടുതലും നേരിടുന്ന പ്രശ്നമാണ് സ്വകാര്യ ഭാഗത്തെ കറുപ്പുനിറം. പലരും ഇക്കാര്യത്തിന് കൃത്യമായ പരിചരണം നൽകാറില്ല. മുഖത്തിനും കൈകൾക്കുമൊക്കെ നൽകുന്ന പോലെ കൃത്യമായ പരിചരണം സ്വകാര്യ ഭാഗങ്ങൾക്കും നൽകണം (Intimate Skin Care). ഒരാളുടെ വ്യക്തി ശുചിത്വം പോലും ഇത്തരം കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച് സ്വകാര്യഭാഗങ്ങള്‍ അല്‍പം ഇരുണ്ടതായിരിക്കും. ഇനി ഇക്കാര്യങ്ങൾ ഓർത്ത് വിഷമിക്കേണ്ട. പരിഹാരം വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്.

നാരങ്ങ നീരും പഞ്ചസാരയും

ചർമത്തിലെ പ്രശ്നങ്ങൾക്കു മികച്ച പരിഹാരമാണ് നാരങ്ങാനീര്. സ്വകാര്യഭാഗത്തെ കറുപ്പകറ്റാനായി നാരങ്ങ നീരും അല്‍പം പഞ്ചസാരയും റോസ് വാട്ടറില്‍ മിക്‌സ് ചെയ്യുക. ശേഷം കറുപ്പ് നിറം കൂടുതലുള്ള ഭാഗങ്ങളിൽ പുരട്ടി 10 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത് ചര്‍മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് നിറം നൽകുന്നതിനും ദുർഗന്ധം അകറ്റുന്നതിനും സഹായിക്കും.

ബദാമും പാലും

ചർമത്തിന് നല്ലൊരു ക്ലെന്‍സര്‍ ആണ് പാല്‍. നിറം വർധിക്കാനും അഴുക്ക് അകറ്റാനുമൊക്കെ ഇത് സഹായിക്കും. രണ്ടോ മൂന്നോ ബദാം അരച്ചു പാലിൽ ചേർത്ത് ഉപയോഗിക്കാം. പെട്ടെന്ന് തന്നെ നിറത്തിനു വ്യത്യാസം വരും. ചര്‍മത്തിനു തിളക്കം വര്‍ധിക്കാനും ഈ കൂട്ട് സഹായിക്കും. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യണം.

കറ്റാര്വാഴ

കറ്റാര്‍വാഴ ഇത്തരം പ്രശ്നങ്ങളെ വളരെ എളുപ്പത്തില്‍ പരിഹരിക്കാൻ സഹായിക്കുന്നതാണ്. എല്ലാ വിധത്തിലും ചര്‍മത്തിനും തണുപ്പും സൗന്ദര്യഗുണങ്ങളും നല്‍കുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇതിന്റെ പള്‍പ്പ് എടുത്ത് ചര്‍മത്തില്‍ തേച്ച് പിടിപ്പിച്ച് 10 മിനിറ്റ് വയ്ക്കുക. ഇത് സ്വകാര്യഭാഗങ്ങളിലെ കറുപ്പ് അകറ്റാൻ സഹായിക്കും.

തൈര്

ചർമത്തിലെ പിഎച്ച് ബാലൻസ് നിലനിർത്താൻ ഏറെ നല്ലതാണ് തൈര്. ഇതിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയ തന്നെയാണ് പരിഹാരം. സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരമാണിത്. രണ്ട് ടേബിൾ സ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ, ഒന്നര ടീസ്പൂൺ ഓട്സ് എന്നിവ ചേർത്തുണ്ടാക്കിയ മിശ്രിതം പുരട്ടി 10 മിനിറ്റു കഴിയുമ്പോൾ കഴുകിക്കളയാം.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.