Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeHealth & Beautyഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്ദ്ദം നിയന്ത്രിക്കാനും തേൻ നെല്ലിക്ക | Honey gooseberry

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്ദ്ദം നിയന്ത്രിക്കാനും തേൻ നെല്ലിക്ക | Honey gooseberry

🎙️ Latest Podcast

 

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും തേൻ നെല്ലിക്ക (Honey gooseberry) സഹായിക്കുന്നു. തേന്‍ നെല്ലിക്ക രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു.

തേൻ നെല്ലിക്ക എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

നെല്ലിക്ക – 1 കിലോ

ശര്‍ക്കര – 1 കിലോ

വെള്ളം – 1/2 കപ്പ്

ഗ്രാമ്പൂ – 5

ഏലയ്ക്ക – 3

ചെറുജീരകം – 1 ടീസ്പൂണ്‍

തേന്‍ – ആവശ്യത്തിന്

നെല്ലിക്ക നന്നായി കഴുകി തുടച്ചെടുക്കുക. ഒരു പാത്രത്തില്‍ വെള്ളവും ശര്‍ക്കരയും ചേര്‍ത്ത് പാകം വരുത്തുക. പാകം തിളച്ചു വരുമ്പോള്‍ നെല്ലിക്ക ചേര്‍ത്ത് നന്നായി ഇളക്കുക. നെല്ലിക്ക വെന്തു വരുമ്പോള്‍ ഗ്രാമ്പൂ, ഏലയ്ക്ക, ചെറുജീരകം എന്നിവ ചേര്‍ക്കുക. മിശ്രിതം കട്ടിയാകുന്നതുവരെ വേവിക്കുക.

തീയില്‍ നിന്ന് വാങ്ങി തണുപ്പിക്കുക. തണുത്തതിനു ശേഷം ഒരു വൃത്തിയുള്ള ഗ്ലാസ് ജാറില്‍ നിറച്ച് തേന്‍ ഒഴിക്കുക. ജാര്‍ അടച്ചു സൂര്യപ്രകാശം തട്ടാത്ത സ്ഥലത്ത് സൂക്ഷിക്കുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.