Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeHealth & Beautyരക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഉലുവ | Fenugreek

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഉലുവ | Fenugreek

🎙️ Latest Podcast

ഉലുവയ്ക്ക് (Fenugreek) ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ കഴിയും. ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ടൈപ്പ്-2 ഡയബറ്റിസ് മെലിറ്റസ് ഒരു സാധാരണ ഉപാപചയ രോഗമാണ്. ഗ്ലൂക്കോമന്നൻ ഫൈബർ ഉൾപ്പെടെ ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയുടെ ആഗിരണത്തെ വൈകിപ്പിക്കുന്നുവെന്ന് വിദഗ്ദ്ധർ.

ഉയർന്ന ബോഡി മാസ് ഇൻഡക്സ് ഉള്ളവരും കലോറി കുറവുള്ള ഭക്ഷണക്രമം പിന്തുടരുന്നവരും രക്തത്തിലെ പഞ്ചസാരയുടെ അളവ് അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നതിന് ഉലുവ വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ശീലമാക്കണമെന്ന് പഠനങ്ങൾ പറയുന്നു. പ്രതിദിനം 10 ഗ്രാം ഉലുവ കഴിക്കുന്നത് HbA1c കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ഉലുവ ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നതും ഏറെ നല്ലതാണ്. രുചി കൂട്ടാൻ മാത്രമല്ല, പ്രമേഹത്തിനുളള നിയന്ത്രണത്തിനും കൂടി ഇത് സഹായിക്കുന്നു. ഉലുവാച്ചെടിയുടെ ഇല കറിയായും തോരനുമായുമെല്ലാം കഴിയ്ക്കാം. നേരിയ കയ്പു രസമുള്ള ഈ ഇലകൾ അയേൺ സമ്പുഷ്ടമാണ്. കാൽസ്യം, പല തരം വൈറ്റമിനുകൾ തുടങ്ങി ഇതിൽ മനുഷ്യ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹം മാത്രമല്ല, കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങൾക്കും പരിഹാരമാണ് ഉലുവ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.