
കേരളീയരുടെ ജീവിതത്തിന്‍റെ ഭാഗമാണ് നാളികേരം അഥവാ തേങ്ങ. തേങ്ങയോ തേങ്ങാപ്പാലോ ചേർക്കാത്ത വിഭവം മലയാളിക്ക് ഉണ്ടാകില്ല. എണ്ണയായും പൊടിയായും പാലായും നിത്യേന തേങ്ങ കേരളീയരുടെ ജീവിതത്തിന്റെ ഭാഗമാകുന്നുണ്ട്. തേങ്ങ വെറുതെ കഴിക്കാനും പലർക്കും ഇഷ്ടമാണ്. എന്തിനേറെ പറയുന്നു, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം വർദ്ധിപ്പിക്കാനും തേങ്ങ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യപരമായ ഗുണങ്ങളുള്ള തേങ്ങപ്പാൽ ചേർത്ത ഒരു പാനീയമാണ് ഇന്നത്തെ വിഭവം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഐസ്ക്യൂബ്സ്
പാട നീക്കം ചെയ്ത കട്ടത്തൈര് 600 ഗ്രാം
തേങ്ങാപ്പാൽ 400 മി. ലി
ഒരു നാരങ്ങായുടെ നീര്
തേൻ ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഐസ്ക്യൂബുകൾ ഒഴികെ മറ്റു ചേരുവകൾ മിക്സിയിൽ നന്നായി അടിച്ചെടുത്ത് ഒരു ബൗളിലേയ്ക്ക് മാറ്റാം.
നീളമുള്ള ഒരു ഗ്ലാസ്സിലേക്ക് ഐസ് ക്രഷ് ചെയ്ത് ഇട്ടതിനു ശേഷം ഈ മിശ്രിതം ഒഴിച്ച് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ കുറച്ച് തേൻ മുകളിൽ ഒഴിച്ച് തണുത്ത കോക്കനട്ട് ലൈം സ്മൂതി കുടിക്കാം.