HomeUncategorized'അകാരണമായി അടിച്ചു, നെഞ്ചത്ത് ചവിട്ടി'; വിജയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി മുൻ സഹായി |...

‘അകാരണമായി അടിച്ചു, നെഞ്ചത്ത് ചവിട്ടി’; വിജയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി മുൻ സഹായി | Actor Vijay Allegations

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെ ശാരീരിക ഉപദ്രവം ആരോപിച്ച് മുൻ സഹായി ശെൽവം (Actor Vijay Allegations). വിജയ്‌ക്കൊപ്പം പത്ത് വർഷത്തോളം ജോലി ചെയ്തിരുന്ന തന്നെ താരം ക്രൂരമായി മർദ്ദിച്ചുവെന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശെൽവം വെളിപ്പെടുത്തിയത്. വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറിന്റെ നിർമ്മാണ കമ്പനിയിൽ നിന്നാണ് ശെൽവം വിജയ്‌യുടെ സഹായിയായി എത്തുന്നത്.

ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണത്തിൽ മുടിയുണ്ടെന്ന് ആരോപിച്ച് വിജയ് തന്നെ അടിച്ചുവെന്നാണ് ശെൽവം പറയുന്നത്. അടിയേറ്റ് സോഫയിലേക്ക് വീണ തന്റെ നെഞ്ചത്ത് വിജയ് ആഞ്ഞു ചവിട്ടിയെന്നും അദ്ദേഹം ആരോപിച്ചു. മറ്റൊരാളോട് ഫോണിൽ സംസാരിച്ച് പ്രകോപിതനായി വന്ന വിജയ് തന്റെ ദേഷ്യം തീർക്കാൻ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും ശെൽവം പറയുന്നു.

മർദ്ദനത്തിന് പിന്നാലെ അകാരണമായി തന്നെ ജോലിയിൽ നിന്ന് പുറത്താക്കി. തന്നെ പുറത്താക്കിയതിന്റെ കാരണം ചോദിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും വിജയ് കാണാൻ അനുവാദം നൽകിയില്ല.വിജയ്‌യുടെ കൂടെ ജോലി ചെയ്തിരുന്നപ്പോൾ മോഷണം നടത്തിയെന്ന് പുറത്ത് പ്രചരിപ്പിക്കുന്നതിനാൽ മറ്റാരും തനിക്ക് ജോലി നൽകുന്നില്ലെന്നും, ആരോഗ്യ പ്രശ്നങ്ങളുണ്ടായപ്പോൾ താരം തിരിഞ്ഞുനോക്കിയില്ലെന്നും ശെൽവം പരിതപിച്ചു.

വിജയ് സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ പുറത്തുവന്ന ഈ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയ എതിരാളികൾ ഈ വിഷയം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ ആരോപണങ്ങളോട് വിജയ്‌യോ അദ്ദേഹത്തിന്റെ ടീമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Story Summary: Selvam, a former personal assistant of actor and TVK leader Vijay, has raised serious allegations of physical assault against the star. Selvam claimed that Vijay slapped him and kicked him in the chest following a minor disagreement over food. He also alleged that he was unfairly terminated and faced character assassination, which hindered his job prospects elsewhere.

WhatsApp Channel Banner

Latest updates

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ഇന്ത്യ-US സ്വതന്ത്ര വ്യാപാര കരാർ: കർഷക സംഘടനകളുടെ പ്രക്ഷോഭത്തിന്...

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ച ചെയ്യുന്ന പുതിയ വ്യാപാര കരാറിനെതിരെ കാർഷിക സംഘടനകൾ പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെങ്കിലും, ചർച്ചകൾ നടക്കുന്ന വേളയിൽ തന്നെ ശക്തമായ വിയോജിപ്പ് അറിയിക്കുക എന്ന...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

യുക്രൈനിലെ റഷ്യൻ ആക്രമണം: നോവായി അഖിലിൻ്റെ വിയോഗം; വിവാഹം...

കാസർഗോഡ്: യുക്രൈനിലെ ഒഡേസ നഗരത്തിന് സമീപം റഷ്യ നടത്തിയ ആക്രമണത്തിൽ കാസർഗോഡ് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു. കാസർകോട് സ്വദേശി അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ടത്. 'എം.വി ഗോൾഡൻ ലിയോ' എന്ന ചരക്ക്...

ഇന്ത്യ-US സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷക പ്രക്ഷോഭം: ശംഭു...

ബഠിൻഡ: ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെ ഡൽഹി കിസാൻ ഘട്ടിൽ 'കിസാൻ മഹാപഞ്ചായത്ത്' സംഘടിപ്പിക്കാൻ പുറപ്പെട്ട കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് തടഞ്ഞു. ഹരിയാന പൊലീസാണ് ഡൽഹിയിലേക്കുള്ള വഴിയിൽ ശക്തമായ ബാരിക്കേഡുകൾ...

DON'T MISS

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...