കാന്‍സറിനെ തടയാനും രോഗപ്രതിരോധത്തിനും ബസ്റ്റാണ് ചേമ്പില.!

കാന്‍സറിനെ തടയാനും രോഗപ്രതിരോധത്തിനും ബസ്റ്റാണ് ചേമ്പില.!
Published on

കാന്‍സറിനെ തടയാനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുവാനും കണ്ണിന്റെ ആരോഗ്യത്തിനും ചേമ്ബില നല്ലതാണ്. വൈറ്റമിന്‍ എ കൊണ്ട് നിറഞ്ഞതാണ് ചേമ്ബില. വൈറ്റമിന്‍ ബി, സി, തയാമിന്‍, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് എന്നിവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, അയണ്‍ എന്നിവയയും അടങ്ങിയിരിക്കുന്നു.

നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും അകലും. 35 കാലറിയും ഫൈബറുകളും ചെറിയതോതില്‍ കൊഴുപ്പുമാണ് ഒരു കപ്പ് ചേമ്ബിലയില്‍ അടങ്ങിയിരിക്കുന്നത്. ക‍ർക്കിടകത്തിലെ പത്തിലക്കറികളില്‍ ചേമ്ബിലയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

കാലറി വളരെ കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ജീവകം ബി ഉള്ളതിനാല്‍ ഗ‍ർഭസ്ഥ ശിശുവിൻ്റെ വള‍ർച്ചയ്ക്കും നാഡിവ്യവ്സ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. മാത്രമല്ല ഇൻസുലിൻ്റേയും പഞ്ചസാരയുടേയും അളവിനെ ചേമ്ബില നിയന്ത്രിക്കുന്നു.

ജീവകം എ ധാരാളം അടങ്ങിയതിനാല്‍ ചര്‍മ്മത്തിലെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചേമ്ബിലയിലെ പൊട്ടാസ്യം ഹൃദയത്തിൻ്റെ പ്രവ‍ർത്തനത്തെ സഹായിക്കുന്നു. ച‍ർമ്മത്തിൻ്റെ ചുളിവകറ്റാനും ചേമ്ബില സഹായിക്കുന്നു

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ നട്സാണ് വാൾനട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. അവയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.

വാൾനട്ട് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം, തലച്ചോറിൻ്റെ പ്രവർത്തനം, ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കൽ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും രാവിലെ വാൾനട്ട് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവയുടെ ഉറവിടമാണ് വാൾനട്ട്.

വാൾനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും കൊളസ്‌ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വാൾനട്ടിലെ ഉയർന്ന അളവിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ മസ്തിഷ്ക ആരോഗ്യത്തെ സഹായിക്കുന്നു. ഓർമ്മശക്തി കൂട്ടുന്നതിനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വാൾനട്ട് സഹായകമാണ്. പോളിഫെനോളുകളുടെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും.

വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും പോളിഫെനോളുകളും ആന്റി -ഇൻഫ്ലമേറ്ററി ശരീരത്തിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കാനും വിവിധ രോഗങ്ങളുടെ സാധ്യത ലഘൂകരിക്കാനും സഹായിക്കുന്നു.വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ഫൈബർ മലബന്ധ പ്രശ്നം തടയുന്നതിനും ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുന്നതിനും ​ഗുണം ചെയ്യും.

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. ഇത് അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നതിനും അത്യന്താപേക്ഷിതമാണ്.

വാൾനട്ടിൽ വൈറ്റമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കും.
വാൾനട്ടിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ആരോഗ്യമുള്ളതും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com