This Content Is Only For Subscribers
ഒരു വ്യക്തി മരിച്ചു കഴിയുമ്പോൾ ശവശരീരം എങ്ങനെ മറവു ചെയുന്നു എന്നത് ആ വ്യക്തി വിശ്വസിച്ചിരുന്ന മതത്തിനും ആചാരത്തിന്നും അനുസരിച്ചായിരിക്കും. ഓരോ മത വിഭാഗങ്ങളും അവരുടെതായ സമ്പ്രദായങ്ങൾ പിന്തുടരുന്നു. എന്നാൽ മറ്റു വിശ്വാസങ്ങളിൽ നിന്നും വേറിട്ട് മരണാനന്തര ചടങ്ങുകൾ നടത്തി വരുന്നവരാണ് പാർസികൾ. പാർസികൾ മരിച്ചാൽ അവരുടെ ശാരീരങ്ങൾ കഴുകന്മാർക് തിന്നുന്നതിനായി നിശബ്ദ ഗോപുരത്തിൽ (THE TOWER OF SILENCE) കൊണ്ട് വയ്ക്കുന്നു.
മുംബൈയുടെ തിരക്കേറിയ നഗര ജീവിതത്തിൽ, ആരും അറിയാതെ ആരുടെയും അധികം ശ്രദ്ധ പിടിച്ചുപറ്റാതെ നിശബ്ദതയിൽ നിലകൊള്ളുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സംസ്കാരവും പാരമ്പര്യവും ഉണ്ട്. സൊറാസ്ട്രിയൻ (Zoroastrian) ശവസംസ്കാരത്തിൻ്റെ പുണ്യസ്ഥലമായ ടവർ ഓഫ് സൈലൻസ് അഥവാ നിശബ്ദതയുടെ ഗോപുരം. മരണവുമായി ബന്ധപ്പെട്ട് ഇവർ പുലർത്തി വരുന്ന വിചിത്രമായ ആചാരങ്ങള് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നു. സൊറാസ്ട്രിയൻ മത വിശ്വാസികളായ പാർസികളാണ് മരണശേഷം മൃതശരീരം കഴുകന്മാർക് ഭക്ഷിക്കുവാനായി നൽകുന്നത്. ഇങ്ങനെ വേറിട്ട് ഈ ശവ സംസ്കാര രീതികൾക്ക് ഉപയോഗിച്ച് വരുന്ന കെട്ടിടങ്ങളെ ദഖ്മ (Dakhma) അല്ലെങ്കിൽ ടവർ ഓഫ് സൈലെന്സ എന്ന് വിളിക്കപ്പെടുന്നു. ഈ വേറിട്ട ആചാരത്തിന് പിന്നിൽ ഒരു ജനതയുടെ വിശ്വാസത്തിന്റെയും അവർ അനുഭവിച്ച ത്യാഗത്തിന്റെയും നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകളുണ്ട്.
ബിസി 1000-നടുത്ത് പുരാതന പേർഷ്യയിൽ നിലവിലെ ഇറാനിൽ നിന്ന് ഉത്ഭവിച്ച മതമാണ് സൊറാസ്ട്രിയൻ. ഏഴാം നൂറ്റാണ്ടിൽ സൊരാഷ്ട്രിയൻ വിശ്വാസികൾ മുസ്ലീങ്ങളുമായുള്ള മത സംഘട്ടനം ഭയന്നു ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇന്ത്യയിൽ എത്തിയത്തിനു ശേഷം ഇവർ രാജ്യത്തിന്റെ പലഭാഗങ്ങളിലെക്കായി പിരിഞ്ഞു പോയി. ഇവർ ഇന്ത്യയിലേക്ക് കുടിയേറുവാനുള്ള പ്രധാന കാരണം ഇന്ത്യയിലെ മത സഹിഷ്ണതയായിരുന്നു. മുംബൈ, ഗുജറാത്ത്, കർണാടക, കൊൽക്കത്ത, ചെനൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഇവർ പിരിഞ്ഞു പോയത്. മരണാന്തര കർമ്മത്തിനായി ഇവർ ദഖ്മ പണിതു.
ഈ കെട്ടിടം വട്ടത്തിൽ മൂന്ന് അടുക്കുകളോടെ കൂടിയുള്ളതാണ്. എന്നാൽ ഇപ്പോൾ മറ്റിടങ്ങളിലെ ദഖ്മ (ഫുനറൽ ടവർ) ഉപയോഗത്തിൽ ഇല്ല. ഇപ്പോൾ മുംബൈയിൽ മാത്രമാണ് ഇത് മരണാന്തര കർമങ്ങൾക്കായി ഉപയോഗത്തിൽ ഉള്ളത്.
മരിച്ചവരുടെ ശരീരം എരിക്കുകയോ പുതക്കുകയോ ചെയ്താൽ ഭൂമിയെയും അഗ്നിയെയും ആശുദ്ധ പെടുത്തുന്നത് പോലെയാകും എന്നാണ് ഇവർ വിശ്വസിക്കുന്നത്. പാർസികൾ പഞ്ചഭൂതങ്ങളെ ദൈവമായി കാണുന്നത് കൊണ്ട് സൂര്യ ഭഗവാന് തന്നെ ശരീരം കൊടുക്കാം എന്ന് വിചാരിച്ച് ഇങ്ങനെ ഒരു കെട്ടിടം ഉണ്ടാക്കുകയും മരിച്ചവരെ അതിനു മുകളിൽ വയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഈ സമുദായത്തിലെ ആളുകൾക്ക് മറ്റൊരു വിശ്വാസം കൂടിയുണ്ട്, കഴുകന്മാർ മരിച്ചവരുടെ ശരീരം കഴിച്ചാൽ അവരുടെ ശരീരം പവിത്രമാകുമെന്നൊരു വിശ്വാസം കൂടിയുണ്ട്. കെട്ടിടത്തിന് മൂന്ന് അറകളാണ് ഉള്ളത്, അതിൽ ആദ്യത്തേതിൽ പുരുഷൻമാരുടെയും രണ്ടാമത്തെത്തിൽ സ്ത്രീകളുടെയും അതിനു താഴെയായി കുഞ്ഞുങ്ങളുടെ ശവ ശരീരവും കൊണ്ടുവയ്ക്കുന്നു. ശവശരീരം പൂർണ്ണമായി കഴുകന്മാർ തിന്നു കഴിഞ്ഞാൽ, എല്ലിൻ കഷണങ്ങൾ ഗോപുരത്തിൽ തന്നെയുള്ള കിണറിൽ (ossuary) നിക്ഷേപിക്കുന്നു. കിണറിൽ അസ്ഥികൾ നിക്ഷേപിക്കുന്നത്, ഇവ വേഗം തന്നെ ഭൂമിയിലേക്ക് അലിഞ്ഞു ചേരുന്നു എന്ന് വിശ്വാസം കണക്കിലെടുത്താണ്. പവിത്രമായ മൂലകങ്ങളായ ഭൂമി, ജലം, തീ എന്നിവ ശവശരീരങ്ങളാൽ മലിനമാക്കപ്പെടരുതെന്നാണ് സൊറോസ്ട്രിയനിസം വിശ്വസിക്കുന്നു, അതുകൊണ്ടാണ് തുറന്ന ആകാശ ഗോപുരങ്ങളിൽ സൂര്യനും കഴുകനും വേണ്ടി ശരീരങ്ങൾ കൊണ്ട് വയ്ക്കുന്നത്.
മുംബൈയിലെ മലബാർ കുന്നിലാണ് ഒരു വംശത്തിന്റെ തന്നെ ഓർമ്മയുടെ ബാക്കിപത്രമായി ദഖ്മ നിലകൊള്ളുന്നത്. നിരവധി വെല്ലുവിളികൾക്കിടയിലൂടെയാണ് പാർസി സമൂഹം അവരുടെ ആചാരങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. കഴുകന്മാരുടെ എണ്ണം കുറയുന്നത് അത്തരത്തിലുള്ള ഒരു സുപ്രധാന പ്രശ്നമാണ്. നിലവിൽ പാർസികൾ സോളാർ റിഫ്ലക്ടറുകളും ഉപയോഗിച്ചുവരുന്നുണ്ട്. ഭൂമിയിലെ ലോകത്തിലെ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ മതങ്ങളിൽ ഒന്നായ സൊറാസ്ട്രിയർ, വെല്ലുവിളികൾക്കിടയിലും നിശബ്ദതയുടെ ഗോപുരം പാഴ്സി വിശ്വാസത്തിൻ്റെ ദൃഢമായ പ്രതീകമായി നിലകൊള്ളുന്നു. മുംബൈയിലെ സൊരാസ്ട്രിയൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഗോപുരം കേവലം ഒരു ശ്മശാനസ്ഥലം മാത്രമല്ല, പ്രകൃതിയുടെ മൂലകങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുള്ള അവരുടെ അർപ്പണബോധത്തിൻ്റെ പ്രതിഫലനം കൂടിയാണ്.
Summary
A Tower of Silence, also known as a Dakhma, is a circular, raised structure used by the Zoroastrian community for the ritual disposal of the dead through exposure to the elements and scavenger birds, a practice known as excarnation.



