This Content Is Only For Subscribers
തമിഴ്നാട്ടിലെ രാമേശ്വരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ധനുഷ്കോടി (Dhanushkodi), ചരിത്രപരമായും ഭൂമിശാസ്ത്രപരമായുമുള്ള സവിശേഷതകൾ കൊണ്ട് പ്രശസ്തി നേടിയ ഒരു ചെറിയ പട്ടണമാണ്. പലപ്പോഴും പ്രേത നഗരം എന്ന് വിളിക്കപ്പെടുന്ന ധനുഷ്കോടി ഒരു കാലത്ത് തിരക്കേറിയ വ്യാപാര കേന്ദ്രവും പ്രമുഖ തീർത്ഥാടന കേന്ദ്രവും കൂടിയായിരുന്നു. എന്നാൽ, 1964-ലെ ചുഴലിക്കാറ്റ് നഗരത്തെ ആകെ തകർത്തിരുന്നു. ഇപ്പോൾ അവശിഷ്ടങ്ങൾ മാത്രം ശേഷിപ്പിച്ച് ഇന്ത്യയുടെ അവസാന റോഡ് മൂകമായി നിലകൊള്ളുന്നു. ഒരുകാലത്ത് പ്രതാപത്തിൽ മുഴുകിയിരുന്ന നഗരം പ്രേത നഗരമായി വളരെ പെട്ടെന്നാണ് മാറിയത്.
ബംഗാൾ ഉൾക്കടലും ഇന്ത്യൻ സമുദ്രവും തമ്മിൽ കൂട്ടിമുട്ടുന്ന നിശ്ചിത പോയിന്റിലാണ് ധനുഷ്കോടി സ്ഥിതിചെയ്യുന്നത്. ഒരു തുരുത്തുപോലെ മൂന്ന് ചുറ്റും കടലിലേക്ക് അലിഞ്ഞുചേർന്നിരിക്കുന്നു. രാമേശ്വരത്ത് നിന്നും 18 കിലോമീറ്റർ അകലെ പാമ്പൻ ദ്വീപിൻ്റെ തെക്കുകിഴക്കൻ അറ്റത്താണ് ധനുഷ്കോടി. ഇന്ത്യയുടെ അതിർത്തിയിലുള്ള പട്ടണമെന്ന് വിശേഷണവും ഉണ്ട്. ബിസി അഞ്ചാം നൂറ്റാണ്ടിലാണ് പട്ടണം സ്ഥാപിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ ഈ നഗരം ഒരു പ്രധാന ഗതാഗത കേന്ദ്രമായിരുന്നു. രാമേശ്വര ദ്വീപിൻ്റെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതിനാൽ ധനുഷ്കോടിയെ ഇന്ത്യയുടെ കരയുടെ അവസാനം എന്നും വിശേഷിപ്പിക്കാറുണ്ട്.
മറ്റു സാധാരണ പട്ടണങ്ങളിലെ പോലെ റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് എന്ന എല്ലാ തരത്തിലുമുള്ള സൗകര്യങ്ങൾ ഇവിടെയും ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ചുഴലിക്കാറ്റ് പട്ടണത്തെ മുഴുവൻ തകർത്തു കളഞ്ഞു. 1964 ഡിസംബർ 22 അർദ്ധരാത്രി 12 മണിയോടെ ,ആഞ്ഞടിച്ച കാറ്റിലും വേലിയേറ്റത്തിലും 1800 പേർക്ക് ജീവൻ നഷ്ട്മായി. അന്നു രാത്രി പാമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്തിരുന്ന 115 പേർ ഉൾപ്പെടെയാണ് മരണപ്പെട്ടത്. അന്ന് ഒരൊറ്റരാത്രി കൊണ്ട് നിരവധി മനുഷ്യരും അവരുടെ സ്വപ്നങ്ങളും ആണ് ഇല്ലാതായത്. ചുഴലിക്കാറ്റിനെ തുടർന്ന് ധനുഷ്കോടി ജീവിക്കാൻ യോഗ്യമല്ലെന്ന് സർക്കാർ പ്രഖ്യാപിക്കുകയും, ഇതോടെ പട്ടണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
രാമസേതു അല്ലെങ്കിൽ ആദാമിൻ്റെ പാലം എന്നറിയപ്പെടുന്ന പാലത്തിനടുത്താണ് ധനുഷ്കോടി സ്ഥിതിചെയ്യുന്നത്. തമിഴ്നാടിൻ്റെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപ് എന്നറിയപ്പെടുന്ന പാമ്പൻ ദ്വീപിനും ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള മാന്നാർ ദ്വീപിനും ഇടയിലാണ് രാമസേതു. ഈ ദ്വീപുകൾക്ക് ഇടയിലുള്ള പ്രകൃതിദത്ത ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയാണ് രാമസേതു. രാമസേതുവിൻ്റെ ഉത്ഭവത്തെക്കുറിച്ച് ധാരാളം കഥകളുണ്ട്.
ഇതിഹാസങ്ങളിലെ രാമസേതു
രാമസേതു മറ്റൊരു പേരിലും അറിയപ്പെടുന്നു, ആദാമിന്റെ പാലം. ഈ വ്യത്യസ്ത പേരുകൾക്ക് പിന്നിൽ ചില കഥകളുണ്ട്. ഹിന്ദു സാഹിത്യമായ രാമായണവുമായി അടുത്ത ബന്ധമുള്ളതിനാൽ ഹൈന്ദവ തീർത്ഥാടകർക്കിടയിൽ ഈ സ്ഥലം പ്രസിദ്ധമായിരുന്നു. രാക്ഷസനായ രാവണൻ്റെ തടവറയിൽ നിന്ന് സീതയെ രക്ഷിക്കുന്നതിനായി, ശ്രീരാമനും വാനരസേനയും ഹനുമാനും ചേർന്ന് തങ്ങളുടെ സൈന്യത്തെ, ലങ്കയിലേക്ക് കടക്കാൻ കല്ലുകൾ കൊണ്ട് പാലം നിർമ്മിച്ചു. ഹൈന്ദവ വിശ്വാസ പ്രകാരം, ലങ്ക ശ്രീലങ്കയാണ് എന്ന് വിശ്വസിക്കുന്നു. ഇങ്ങനെ രാമൻ നിർമ്മിച്ച പാലം എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്, പാലത്തിന് രാമസേതു എന്ന പേര് ലഭിക്കുവാൻ കാരണം.
അൽ-ബിറൂനിയുടെ കാലത്താണ് അദ്ദേഹം ആദംസ് ബ്രിഡ്ജ് എന്ന് പേരിട്ടത്. ബൈബിളുമായി നിഗൂഢമായ ഒരു കഥ പ്രചാരണത്തിലുണ്ട്.സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത് ആദംസ് ബ്രിഡ്ജ് അഥവാ രാമസേതു ,ഏദൻ തോട്ടത്തിൻ്റെ ഭാഗമായിരുന്നു എന്നും, ഏദനിൽ നിന്നും ആദം പുറത്തു പോയത് ഇവിടെ കൂടിയായിരിക്കും എന്നും വിശ്വസിക്കുന്നു. പുരാതന ഗ്രന്ഥങ്ങളും മാർക്കോ പോളോയെപ്പോലുള്ള സഞ്ചാരികളും ഈ പാലത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാൽ മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ബൈബിളുമായുള്ള ബന്ധം വ്യക്തമല്ല.
Summary
Dhanushkodi is a hauntingly beautiful “ghost town” at the southeastern tip of India, famously destroyed by a massive cyclone in 1964. It holds immense religious significance as the mythological site where Lord Rama is said to have built a bridge to Lanka using his bow.

