This Content Is Only For Subscribers
1982 ജൂലൈ 15, അമേരിക്കയിലെ വാഷിംഗ്ടണിലെ ഗ്രീൻ റിവർ നദീതീരത്ത് ഏതാനം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കുട്ടികളുടെ കണ്ണിൽ ഒരു വസ്തു തടയുന്നു. നദിയിൽ ഒരു സ്ത്രീയുടെ നഗ്നമായ ശവശരീരം. ഇത് കണ്ട് അകെ ഭയന്ന കുട്ടികൾ, വിവരം പോലീസിനെ അറിയിക്കുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും, ഈ കേസിന് അത്ര വലിയ പ്രാധാന്യമൊന്നും കൽപ്പിക്കുന്നില്ല. ഇതേ കാലയളവിൽ തന്നെ അമേരിക്കയിൽ നിരവധി ലൈംഗിക തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഇതും അത്തരത്തിലൊരു കൊലപാതകം തന്നെയാകാം ഇതെന്ന് അവർ വിലയിരുത്തുന്നു. അന്ന് ആ സ്ത്രീയുടെ നഗ്നശവശരീരത്തിന് ചുറ്റും കൂടി നിന്ന് മനുഷ്യർ ആരും തന്നെ കരുതിയിരുന്നില്ല ഇതൊരു കൊലപാതക പരമ്പരയുടെ തുടക്കം മാത്രമായിരുന്നുവെന്ന്.
1982, ഓഗസ്റ്റ് 15, കിംഗ് കൗണ്ടിയിലെ പോലീസ് സ്റ്റേഷനിൽ ഒരു ഫോൺകോൾ വരുന്നു. ഗ്രീൻ റിവറിന് സമീപത് മറ്റൊരു സ്ത്രീയുടെ ശവശരീരം കൂടി കണ്ടെത്തി എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആ കോൾ. സംഭവ സ്ഥലത്ത് എത്തുന്ന പോലീസ്, മാഴ്സിയ എന്ന 31 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തുന്നു. എന്നാൽ മാഴ്സിയയുടെ മൃതദേഹം കിടന്ന സ്ഥലത്ത് നിന്നും അല്പം മാറി അകലെയായി മറ്റൊരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടുകിട്ടുന്നു. 17 വയസ്സുകാരിയെ സിന്തിയയുടടെതായിരുന്നു ആ രണ്ടാമത്തെ മൃതദേഹം.
കുറച്ച് അകലെ നിന്നായി, പിന്നെയും ഒരു മൃതദേഹം കൂടി കണ്ടു കിട്ടുന്നു. മൂന്ന് യുവതികളുടെയും ശവശരീരങ്ങൾ പൂർണ്ണ നഗ്നമായിരുന്നു. അതോടെ ഇതിന് പിന്നിൽ ഒരു പരമ്പര കൊലയാളിയാണ് എന്ന് പോലീസിന് മനസ്സിലാകുന്നു. ഗ്രീൻ റിവറിന്റെ സമീപപ്രദേശങ്ങൾ അകെ പോലീസ് അരിച്ചു പറക്കുന്നു. എന്നാൽ പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തെളിവും അവിടെ നിന്നും അവർക്ക് ലഭിക്കുന്നില്ല. കണ്ണിൽ കണ്ടവരെ ഒക്കെയും ചോദ്യം ചെയ്തു. കേസ് അന്വേഷണത്തിനായി പുതിയൊരു അന്വേഷണ സംഘത്തിന് തന്നെ രൂപം നൽകുന്നു. കൊല്ലപ്പെട്ട സ്ത്രീകളിലെ ചില സാമ്യതകളാണ് കൊലയാളി ഒരാളോ, ഒരു കൂട്ടം ആളുകളോ ആകാമെന്ന് നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നത്.
കൊല്ലപ്പെട്ട സ്ത്രീകൾ എല്ലാവരും ലൈംഗിക തൊഴിലാളികളായിരുന്നു. മാത്രവുമല്ല ഇവരുടെ എല്ലാവരുടെയും ശവശരീരങ്ങൾ കണ്ടെത്തിയതും ഒരേ സ്ഥലത്ത് നിന്നായിരുന്നു. കൊലപാതകിയെ തേടി പോലീസ് നാടാകെ അലയുന്നു. 1982 കളുടെ അവസാനത്തോടെ സമാനരീതിയിൽ 9 സ്ത്രീകൾ കൊലപ്പെടുന്നു. പോലീസിന് ആദ്യം ലഭിച്ച അഞ്ച് ശവശരീരങ്ങൾ ഗ്രീൻ റിവറിൽ നിന്നായതു കൊണ്ട്, മാധ്യമങ്ങൾ തന്നെ ആ കൊലയാളിക്ക് ഒരു പേര് നൽകുന്നു, ഗ്രീൻ റിവറിലെ കൊലയാളി (The Green River Killer).
പോലീസ് നേരിട്ട് ഏറ്റവും വലിയ വെല്ലുവിളി കൊല്ലപ്പെട്ട സ്ത്രീകൾ എല്ലാവരും തന്നെ ലൈംഗിക തൊഴിലാളികളായിരുന്നു എന്ന വസ്തുതയാണ്. ഇവർ ലൈംഗിക തൊഴിലാളികൾ ആയതുകൊണ്ട് തന്നെ നിരവധി പുരുഷന്മാർക്ക് അവരുമായി ബന്ധമുണ്ടാകാം. അങ്ങനെയുള്ളപ്പോൾ അത്രയും അധികം മനുഷ്യരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക എന്നത് ദുഷ്കരമാണ്. എന്നിരുന്നാൽ പോലും, തങ്ങളാൽ കഴിയുന്ന വിധത്തിൽ പോലീസുകാർ പരിശ്രമിക്കുന്നു. 1983, കൊല്ലപ്പെട്ട ലൈംഗിക തൊഴിലാളികളുടെ എണ്ണം 26 ആയിരുന്നു. ഇത്രയേറെ ശവശരീരങ്ങൾ കണ്ടുകിട്ടിയിട്ടും പോലീസ് തീർത്തും നിസ്സഹാരായിരുന്നു.
മേരി മാൽവാർ എന്ന 18 വയസ്സുകാരി, കാമുകനൊത്ത് ഒരു റസ്റ്റോറന്റിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്തൊരു ആവശ്യത്തിനായി അവളുടെ കാമുകൻ റസ്റ്റോറന്റിന്റെ പുറത്തേക്ക് പോകുന്നു. എന്നാൽ തിരിച്ചു വന്നപ്പോൾ മേരി അവിടെ ഉണ്ടായിരുന്നില്ല. റസ്റ്റോറന്റ് അകെ പരതിയെങ്കിലും മേരിയെ കാണുന്നില്ല. റസ്റ്റോറന്റിന്റെ പുറത്തെത്തിയപ്പോഴാണ് അവൻ ആ കാഴ്ച കാണുന്നത്. മേരി ഒരു ട്രക്കിൽ കയറി പോകുന്നു. അയാൾ ട്രക്കിന്റെ അടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും ട്രക്ക് ദൂരെക്ക് നീങ്ങി. തുടർന്ന് അയാളും ആ ട്രക്കിനെ പിന്തുടർന്നു. ഏറെ ദൂരം മുന്നോട്ട് എത്തിയപ്പോൾ ഒഴിഞ്ഞ ഒരു പ്രദേശത്തായി ഒരു ട്രക്ക് നിർത്തിയിട്ടിരിക്കുന്നത് അയാൾ കാണുന്നു.
അടുത്തെത്തിയപ്പോഴാണ് അത് മേരിയെ കയറ്റി കൊണ്ടുപോയ ട്രക്ക് ആണെന്ന് അയാൾക്ക് മനസ്സിലാകുന്ന, അയാൾ പോലീസിനെ വിവരം അറിയിക്കുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തി ട്രക്ക് പരിശോധിക്കുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, ഗാരി റിഡ്വേ (Gary Ridgway) എന്ന പെയിന്ററുടെതായിരുന്നു ആ ട്രക്ക്. ഗാരിയുടെ വീടും ട്രക്കും പോലീസ് പരിശോധിക്കുന്നു. എന്നാൽ മേരിയുടെ തിരോധനത്തിന് പിന്നിൽ ഗാരിയാണ് എന്ന് തെളിയിക്കുന്ന യാതൊരു തെളിവും പോലീസിന് ലഭിക്കുന്നില്ല. അതിനാൽ തന്നെ ഗാരിയെ പോലീസ് വെറുതെ വിടുന്നു.
മേരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് ഒരുപക്ഷേ ഗ്രീൻ റിവർ കൊലയാളി തന്നെയാകുമോ ഇതിനും പിന്നിൽ എന്ന സംശയം പോലീസിനുള്ളിൽ ജനിക്കുന്നു. ലൈംഗിക തൊഴിലാളികളെ കൊലപ്പെടുത്തുന്ന ആ കൊലയാളിക്കായി പോലീസ് അന്വേഷണം വ്യാപ്പിപ്പിക്കുന്നു.
പോലീസിന്റെ അന്വേഷണം മൂന്ന് പേരിലേക്ക് വ്യാപിക്കുന്നു. ലൈംഗിക തൊഴിലാളികളുമായി നിരന്തരം ഇടപഴുകുന്നവർ ആയിരുന്നു ഇവർ. ഇവരിൽ ഒരാൾ മേരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത ഗാരിയായിരുന്നു. ഗാരിയെ കസ്റ്റഡിയിൽ എടുത്ത് പോലീസ് ചോദ്യം ചെയ്യുന്നു. എന്നാൽ താൻ ആരെയും ഒന്നും ചെയ്തിട്ടില്ല എന്ന മറുപടിയാണ് പോലീസിനെ അയാൾ നൽകിയത്. തന്നെ വേണമെങ്കിൽ നുണ പരിശോധനയ്ക്ക് വിധേയനാക്കുവാൻ ഗാരി തന്നെ പോലീസിനോട് ആവശ്യപ്പെടുന്നു. തുടർന്ന് നുണ പരിശോധനയ്ക്ക് വിധേയനാക്കിയ. എന്നാൽ നുണ പരിശോധനയുടെ ഫലം പോലീസിനെ പോലും അമ്പരപ്പിച്ചിരുന്നു, ആ പരിശോധനയിൽ ഗാരി വിജയിക്കുന്നു. പോലീസിന്റെ കൈകളിൽ നിന്നും ഗാരി രക്ഷപ്പെടുന്നു.
തുടർന്ന്, കൊലയാളി എന്ന് സംശയിച്ച് പോലീസ് ഒരു ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയുന്നു. ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയുവാൻ തക്ക തെളിവുകൾ പോലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല. എങ്കിൽ പോലും പെറ്റി കേസുകൾ ചുമത്തി ടാക്സി ഡ്രൈവറെ ഒടുവിൽ ജയിലിൽ അടയ്ക്കുന്നു. എന്നാൽ പോലിസിന്റെ കണക്കുകൂട്ടലുകളെ അകെ തകർത്തു കൊണ്ട് വീണ്ടും ഗ്രീൻ റിവറിൽ ലൈംഗിക തൊഴിലാളികൾ വീണ്ടും കൊലപ്പെടുന്നു. അതോടെ തങ്ങൾ പിടികൂടിയെന്ന് കരുതിയ വ്യക്തി കൊലയളിയല്ല എന്ന് അവർക്ക് ബോധ്യമായി. കൊലയാളി കണ്ടെത്തുവാൻ കഴിയാത്ത പോലീസിന്റെ പിടിപ്പുകേടിനെ മാധ്യമങ്ങൾ പരോക്ഷമായി വിമർശിക്കുന്നു.
ഇങ്ങനെ പ്രതിക്കായി ഇരുട്ടിൽ തപ്പിയ പോലീസിനെ തേടി ഒരു ഫോൺ കോൾ എത്തുന്നു. പെൺകുട്ടികളെ തേടിപ്പിടിച്ച് കൊലപ്പെടുത്തിയ സീരിയൽ കില്ലറായ ടെഡ് ബണ്ടിയുടേതായിരുന്നു ആ ഫോൺ കോൾ. തന്റെ അടുത്ത് വന്നാൽ അവർ തേടുന്ന കൊലയാളിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാം എന്ന് പറഞ്ഞു കൊണ്ടാണ് ടെഡ് ബണ്ടി പോലീസിനെ സമിപ്പിക്കുന്നത്. 1970 കളിൽ അമേരിക്കയുടെ പേടി സ്വപ്നാമായിരുന്ന ടെഡ് ബണ്ടിയുടെ വാക്കുകൾക്ക് ഈ കേസിൽ ഏറെ പ്രസക്തിയുണ്ടെന്ന് മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ ബണ്ടിയെ കാണുവാനായി ഫ്ലോറിഡയിലെ സ്റ്റേറ്റ് പ്രിസണില് എത്തുന്നു. അന്ന് ബണ്ടി പോലീസിനോട് സുപ്രധാനമായ ഒരു വസ്തുത വെളിപ്പെടുത്തുന്നു, കൊലയാളി താമസിക്കുന്നത് ഗ്രീൻ റിവറിന്റെ സമീപത് തന്നെയാകും. അന്വേഷണം ഗ്രീൻ റിവർ കേന്ദ്രികരിച്ച് ശക്തിപ്പെടുത്തിയാൽ പ്രതിയെ പിടികൂടുവാൻ കഴിയുമെന്ന്. ബണ്ടിയുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഗ്രീൻ റിവർ കേന്ദ്രികരിക്കുന്നു. അപ്പോഴും നിരാശ മാത്രമായിരുന്നു ബാക്കി.
1984, പതിയെ പതിയെ ഗ്രീൻ റിവറിലെ കൊലപാതകപാരമ്പരകൾക്ക് അവസാനമാകുന്നു. എന്നിരുന്നാലും അന്വേഷണം വീണ്ടും നീണ്ടു പോകുന്നു. പ്രതികൾ എന്ന് സംശയിച്ച ആയിരത്തിൽ അധികം വരുന്ന മനുഷ്യരുടെ ഡിഎൻഎ സമിപിളുകൾ ശേഖരിക്കുന്നു. ഇതിലൂടെ പ്രതിയിലേക്ക് എത്തുവാൻ സാധിക്കുമെന്ന് പോലീസ് ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ അന്ന് അത്ര കണ്ട് പുരോഗമിക്കാത്തത് കൊണ്ട് തന്നെ, ഇതിൽ നിന്നും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. അങ്ങനെ, അന്വേഷണം മാസങ്ങൾ നീളുന്നു, ഒടുവിൽ തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയിൽ ഇതും ഇടം പിടിക്കുന്നു.
2001, നവംബറിൽ ഗ്രീൻ റിവർ കൊലയാളിയുടെ കേസ് ഫയൽ വീണ്ടും തുറക്കപ്പെടുന്നു. 1982 ൽ കൊല്ലപ്പെട്ട നാലു സ്ത്രീകളുടെ ശവശരീരത്തിൽ നിന്നും ലഭിച്ച ഡിഎൻഎ പ്രൊഫൈലുകളും, കുറ്റവാളികൾ എന്ന് സംശയിച്ച് ശേഖരിച്ച ഡിഎൻഎ പ്രൊഫൈലുകൾ തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. അങ്ങനെ പരിശോദനയ്ക്ക് ഒടുവിൽ പോലീസ് ഞെട്ടലോടെ പ്രതി ആരാണ് എന്ന് തിരിച്ചറിയുന്നു. ഗ്രീൻ റിവർ കൊലപാതക പരമ്പരകളുടെ തുടക്കം മുതലേ പോലീസിന്റെ അന്വേഷണ വലയത്തിലായിരുന്നു ഗാരി റിഡ്വേയായിരുന്നു ആ കൊടും കുറ്റവാളി. അധികം വൈകാതെ ഗാരി പോലീസ് പിടിയിലാകുന്ന.
ആരാണ് ഗാരി റിഡ്വേ എന്ന കൊലയാളി
1949 ഫെബ്രുവരി 18 ന് അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലാണ് ഗാരി ലിയോൺ റിഡ്വേയുടെ ജനനം (Gary Leon Ridgway). അത്ര കണ്ട സുഖകരമായിരുന്നില്ല ഗാരിയുടെ ബാല്യകാലം. വളരെ ചെറുപ്പത്തിൽ തന്നെ സ്വന്തം അമ്മയോട് ഗാരിക്ക് ലൈംഗിക ആകർഷണം തോന്നിയിരുന്നു. അവരെ കൊലപ്പെടുത്തുക എന്ന തീവ്ര ആഗ്രഹം അയാളുടെ ഉള്ളിൽ നിറഞ്ഞിരുന്നു. ഇതിന് പ്രധാന കാരണം അമ്മ ഗാരിയെ പൊതിരെ തല്ലുമെന്നതായിരുന്നു. പതിനാലു വയസ്സ് മാത്രമുള്ളപ്പോൾ ഗാരി ലൈംഗിക തൊഴിലാളികളുമായി നിരന്തരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ലൈംഗികതയ്ക്ക് അടിമയായിരുന്നു ഗാരി.
1970-ൽ ഗാരി, ക്ലോഡിയ ക്രെയ്ഗിനെ വിവാഹം കഴിച്ചു, പക്ഷേ ആ വിവാഹം ജീവിതത്തിന് അധികം ആയുസുണ്ടായിട്ടുരുന്നില്ല. 1972 ൽ ഇരുവരും വിവാഹമോചനം നേടി. തുടർന്ന് 1973-ൽ, ഗാരി മാർഷ്യ വിൻസ്ലോയെ വിവാഹം കഴിച്ചു, 1975-ൽ ദമ്പതികൾക്ക് മാത്യു എന്നൊരു മകൻ ജനിക്കുന്നു. ഗാരി ഒരു ട്രക്ക് പെയിന്ററായി ജോലി ചെയുന്നു, പതിവായി പള്ളിയിൽ പോകുന്നു. സമൂഹത്തിന് മുന്നിൽ നല്ലൊരു മനുഷ്യൻ. എന്നാൽ ഈ മുഖമുടിക്ക് കീഴിൽ അയാൾ ഇരട്ട ജീവിതം നയിച്ചത് ആർകും അറിയില്ലായിരുന്നു. വിവാഹിതനായിട്ട് പോലും അയാൾ നിരന്തരം ലൈംഗികത്തൊഴിലാളികളുമായി ബന്ധം പുലർത്തിയിരുന്നു. ഇത് അക്രമത്തോടുള്ള അഭിരുചി അയാളിൽ വർധിപ്പിച്ചു. പിന്നെയും വിവാഹ മോചിതനായ, അതോടെ ഗാരിയിലെ കൊലയാളി ഉന്നർത്. അങ്ങനെ, 1982 ഓടെ ഗാരി കൊലപാതക പാരമ്പരകൾ ആരംഭിക്കുന്നു. ഗാരി അയാളുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയത് ലൈംഗിക തൊഴിലാളികളെയായിരുന്നു. ഗ്രീൻ റിവർ കില്ലറിന്റെ ആദ്യത്തെ ഇര 1982 ജൂലൈ 12 ന് കൊല്ലപ്പെട്ട 16 വയസ്സുള്ള ലൈംഗികത്തൊഴിലാളിയായ വെൻഡി കോൾഫീൽഡായിരുന്നു.
ഗാരിയുടെ മോഡസ് ഓപ്പറാൻഡി വളരെ കൃത്യമായിരുന്നു. തന്ത്രത്തിൽ ഇരകളെ തിരഞ്ഞെടുക്കുന്നു, ശേഷം തഞ്ചത്തിൽ അവരെ വശത്താകുന്നു. 16 നും 18 നും ഇടയിൽ പ്രായമുള്ള ലൈംഗിക തൊഴിലാളികളായിരുന്നു ഗാരിയുടെ പ്രധാന ഇരകൾ. ഇരകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു. ശേഷം ഇരകളുടെ ശവശരിരം കട്ടിൽ ഒളിപ്പിക്കുന്നു. ഇവിടേക്ക് തിരികെയെത്തിയ ശേഷം ശവശരീരങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. പുഴുവരിച്ച് മൃതദേഹങ്ങളുമായി വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു.
ഓരോ ശവശരീരത്തിൽ നിന്നും നഖവും മൂടിയും വെട്ടിയെടുത്ത ശേഷം അവ കത്തിച്ച ആസ്വദിക്കുന്നു. ഒടുവിൽ ശവശരീരങ്ങൾ നദിക്കരയിൽ ഉപേക്ഷിക്കുന്നു. ശവശരീരങ്ങൾ ഉപേക്ഷിച്ച് അതെ സ്ഥലത്ത് തന്നെ, ഈ കൊലപാതകങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പുരുഷന്മാരുടെ പല വസ്തുക്കളും ഉപേക്ഷിക്കുന്നു. ഇനി പോലീസ് അന്വേഷണം നടത്തിയാലും മറ്റുള്ളവരിലേക്ക് അത് തിരിയുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. പിടിയിലായ ശേഷം ഗാരി തന്നെയാണ് ഈ വസ്തുതകൾ പോലീസിനോട് വെളിപ്പെടുത്തുന്നു.
2003-ൽ, 48 സ്ത്രീകളുടെ കൊലപാതകങ്ങളിൽ ഗാരി കുറ്റസമ്മതം നടത്തി. അവയിൽ 42 എണ്ണം ഗ്രീൻ റിവർ കൊലയാളി ഇരകളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ 71 പേരെ കൊലപ്പെടുത്തിയതായി ഗാരി സ്വയം അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സാധുകരിക്കുന്ന തെളിവുകൾ ലഭ്യമായിരുന്നില്ല. കോടതി പരോൾ സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ഗാരിയെ വിധിക്കുന്നു, നിലവിൽ വാഷിംഗ്ടൺ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ ശിക്ഷ അനുഭവിക്കുകയാണ്.
Summary
Gary Ridgway, known as the Green River Killer, is one of America’s most prolific serial killers, convicted of murdering 49 women in Washington state. Although he was a suspect for decades, DNA evidence finally led to his arrest in 2001 and a subsequent plea deal that spared him the death penalty. He is currently serving 49 life sentences at the Washington State Penitentiary, where investigators still occasionally use his cooperation to identify long-missing victims.

