തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി എന്താകുമെന്ന് മുൻകൂട്ടി പ്രവചിക്കാനില്ലെന്ന് നടൻ ജഗദീഷ്. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(No predictions, Actor Jagadish casts his vote on Assembly election )
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിപയും പ്രളയവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ട രീതിയാണ് ഭരണത്തുടർച്ചയ്ക്ക് കാരണമായത്. എന്നാൽ ഇത്തവണ അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.
നിലവിലെ സർക്കാരിനോട് പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം. പല മണ്ഡലങ്ങളിലും മൂന്നാമത് നിൽക്കുന്ന സ്ഥാനാർത്ഥി നേടുന്ന വോട്ടുകൾ വിജയത്തെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടകമാകുമെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു.

