കാൻ (ഫ്രാൻസ്): ലോകപ്രശസ്തമായ കാൻ ചലച്ചിത്ര മേളയിൽ അരങ്ങേറ്റം കുറിച്ച് മലയാളി നടി കല്യാണി പ്രിയദർശൻ (Kalyani Priyadarshan Cannes Debut). ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ‘ലോക ചാപ്റ്റർ വൺ: ചന്ദ്ര’ (Lokah Chapter 1: Chandra) എന്ന ചിത്രത്തിന്റെ ആഗോള വിജയത്തിന് പിന്നാലെ, തെന്നിന്ത്യൻ സിനിമയെ പ്രതിനിധീകരിച്ചാണ് കല്യാണി മേളയ്ക്കെത്തിയത്. കാനിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ച താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കാനിലെ ആദ്യ അപ്പിയറൻസിനായി ലളിതവും എന്നാൽ മനോഹരവുമായ വെളുത്ത നിറത്തിലുള്ള വസ്ത്രമാണ് താരം തിരഞ്ഞെടുത്തത്. സ്ലീവ്‌ലെസ് ബ്ലെയ്‌സർ ടോപ്പും ഫ്ലോർ ലെങ്ത് സ്കർട്ടുമടങ്ങുന്നതായിരുന്നു ഈ കോംബോ. ‘വി’ നെക്ക്‌ലൈൻ ഡിസൈനിലുള്ള ടോപ്പിനൊപ്പം ലെയേർഡ് നെക്ലേസും മോതിരങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായാണ് കല്യാണി എത്തിയത്. ലൂസ് വേവ്സ് ഹെയർസ്റ്റൈൽ താരത്തിന്റെ ഭംഗി കൂട്ടി.
View this post on Instagram
ഇന്ത്യൻ പവലിയനിൽ നടന്ന പ്രത്യേക ടോക്ക് ഷോയിലും താരം പങ്കെടുത്തു. ആർഭാടപൂർണ്ണമായ ഗൗണുകൾക്ക് പകരം എലിഗന്റ് ലുക്കിലെത്തിയ കല്യാണിയുടെ ഫാഷൻ സെൻസ് വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്.
തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഈ നിമിഷത്തിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
News Summary: Malayalam actress Kalyani Priyadarshan made a stunning debut at the Cannes Film Festival, representing South Indian cinema following the massive success of her film ‘Lokah Chapter 1: Chandra’. Attending the India Pavilion, Kalyani turned heads in an elegant, minimalist all-white ensemble featuring a sleeveless V-neckline blazer top and a floor-length skirt. Complemented by a layered necklace and loose waves hairstyle, her look was highly praised for its sophisticated simplicity. She also participated in a talk show at the pavilion and shared glimpses of her French Riviera journey on Instagram.

