Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeEntertainment52 ലിറ്റർ മദ്യവുമായി സിനിമ താരം 'അൽകു' കൊച്ചിയിൽ പിടിയിൽ: വലയിലായത്...

52 ലിറ്റർ മദ്യവുമായി സിനിമ താരം ‘അൽകു’ കൊച്ചിയിൽ പിടിയിൽ: വലയിലായത് ‘ആക്ഷൻ ഹീറോ ബിജു’വിലെ ജൂനിയർ ആർട്ടിസ്റ്റ് | Film star

🎙️ Latest Podcast

കൊച്ചി: അനധികൃത മദ്യവിൽപനയുമായി ബന്ധപ്പെട്ട് സിനിമാതാരം കൊച്ചിയിൽ എക്സൈസിന്റെ പിടിയിലായി. ‘ആക്ഷൻ ഹീറോ ബിജു’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീക്ക് (അൽകു) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 52 ലിറ്റർ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു.(Film star arrested in Kochi with 52 liters of liquor)

സിനിമയിൽ അഭിനയിക്കുന്നതിനൊപ്പം തന്നെ രഹസ്യമായി മദ്യവിൽപന നടത്തിയിരുന്നതിലൂടെയാണ് ഷെഫീക്കിന് ‘അൽകു’ എന്ന പേര് ലഭിച്ചത്. കൊച്ചി നഗരത്തിലെ ടാക്സി തൊഴിലാളികൾ, യുവാക്കൾ എന്നിവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ആവശ്യക്കാർക്ക് സ്വന്തം വാഹനത്തിൽ മദ്യം എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി.

18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 58 കുപ്പി ബിയറുമാണ് എക്സൈസ് പരിശോധനയിൽ കണ്ടെടുത്തത്. ഷെഫീക്കിന്റെ സിനിമാ പ്രവേശനം തന്നെ ഏറെ കൗതുകകരമായിരുന്നു. ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ് ഇയാൾക്ക് സിനിമയിൽ അവസരം ലഭിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.