
തൃശൂര്‍: കോട്ടയ്ക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.കെ.ആര്‍. ഫൗണ്ടേഷൻ്റെ ഈ വര്‍ഷത്തെ കര്‍മ അവാര്‍ഡ് ഡബ്ല്യു.സി.സിക്ക്.(WCC has been selected for Karma award)
ജൂറി അംഗങ്ങളായ സാറാ ജോസഫ്, ഷീബ അമീര്‍ എന്നിവരാണ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യു.സി.സിക്ക് ഈ അവാർഡ് നൽകുമെന്ന് പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. അവാർഡ് ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും ഉൾപ്പെടുന്നതാണ്.
അവാർഡ് നിർണയം നടത്തിയത് എം.ടി. വാസുദേവന്‍ നായര്‍ ചെയര്‍മാനായ ജൂറിയാണ്.
പുരസ്‌കാരം നൽകി ആദരിക്കുന്നത് സിനിമാമേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ അവര്‍ നടത്തിയ പോരാട്ടത്തെ മാനിച്ചാണെന്നും, വർഷങ്ങളോളം സ്വന്തം ജീവന്‍ പണയം വെച്ചും, വലിയ അപമാനം സഹിച്ചും, തൊഴില്‍ നഷ്ടപ്പെട്ടും, ഒറ്റപ്പെടുത്തപ്പെട്ടും, വരുമാനമടക്കമുള്ള വന്‍ നഷ്ടങ്ങള്‍ കണക്കിലെടുക്കാതെയും അവർ നടത്തിയ ധീരമായ പോരാട്ടം കണക്കിലെടുത്താണെന്നും ജൂറി വ്യക്തമാക്കി.