
കൊച്ചി: താരസംഘടനയായ A.M.M.A.ക്ക് വീഴ്ച പറ്റിയെന്നതിൽ സംശയമില്ലെന്ന് നടൻ പ്രിഥിരാജ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച തന്‍റെ നിലപാട് മാധ്യമങ്ങളോട് വ്യക്തമാക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് . ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയരുടെ പേരുകൾ പുറത്തുവിടുന്നതിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. പേരുകൾ പുറത്തുവിടുന്നതിന് നിയമ തടസ്സമില്ലെന്നും, റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും പൃഥ്‌വിരാജ് പറഞ്ഞു . മലയാള സിനിമയിൽ പവർഗ്രൂപ്പ് ഇല്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ല എന്ന് വ്യക്തിപരമായി അനുഭവമില്ലാത്തതിന്റെ പേരിൽ തനിക്ക് ഉറപ്പിച്ച് പറയാനാകില്ലെനന്നായിരുന്നു അദ്ദേഹം പറഞ്ഞത് . ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവർക്ക് നേരെ ആരോപണം ഉയർന്നാൽ രാജിവെച്ച് അന്വേഷണം നേരിടുന്നത് തന്നെയാണ് നല്ലതെന്നും പ്രിഥിരാജ് പറഞ്ഞു.എല്ലാ സംഘടനകളുടെയും തലപ്പത്ത് വനിതകളുടെ പ്രാതിനിധ്യം വേണമെന്നാണ് വിശ്വസിക്കുന്നത്. എ.എം.എം.എക്ക് അതിൽ വ്യത്യാസമൊന്നുമില്ല. തന്റെ സിനിമ സെറ്റിൽ ഐ.സി.സി ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രം എല്ലാമായില്ല. എല്ലാ സിനിമകളുടെയും സെറ്റുകളിൽ ആ കമ്മിറ്റി ഉറപ്പാക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും നടൻ കൂട്ടിച്ചേർത്തു.