2023-24 വര്‍ഷത്തെ ആവിഷ്‌കൃത പദ്ധതിയ്ക്ക് കേന്ദ്രം ഒരുരൂപ പോലും ഗ്രാന്റ് അനുവദിച്ചില്ല: തിരിച്ചടിച്ച് മന്ത്രി ആരോഗ്യമന്ത്രി |The Center did not allocate a single rupee for the proposed project

2023-24 വര്‍ഷത്തില്‍ ഒരു രൂപ പോലും ക്യാഷ് ഗ്രാന്റ് അനുവദിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു
Veena George
Published on

ആശ വര്‍ക്കേഴ്‌സിന് ഉള്‍പ്പെടെ നല്‍കേണ്ട കേന്ദ്ര ഫണ്ടില്‍ ആശയക്കുഴപ്പം തുടരുന്നു. 2023-24 വര്‍ഷത്തില്‍ ഒരു രൂപ പോലും ക്യാഷ് ഗ്രാന്റ് അനുവദിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതു സംബന്ധിച്ച രേഖകള്‍ ആരോഗ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ആവിഷ്‌കൃത പദ്ധതിക്കുള്ള ക്യാഷ് ഗ്രാന്റ് ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല എന്ന വാദത്തില്‍ സംസ്ഥാനം ഉറച്ചു നില്‍ക്കുകയാണ്. ആരോഗ്യ കേന്ദ്രങ്ങളില്‍ കേന്ദ്രം നിര്‍ദ്ദേശിച്ച പേര് നല്‍കുന്ന – കോ-ബ്രാന്‍ഡിംഗ് ചെയ്യാത്തതിന്റെ പേരില്‍ തടഞ്ഞുവച്ച തുക ഇതുവരെ ലഭിച്ചില്ല. ഈ കാലയളവില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 826.02 കോടി രൂപയാണ്. ഇതില്‍ ലഭിച്ചത് 189.15 കോടി മാത്രമാണ്. ബാക്കി 636.88 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എന്‍എച്ച്എം യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ആരോഗ്യമന്ത്രി സഭയില്‍ വച്ചു.

Related Stories

No stories found.
Times Kerala
timeskerala.com